ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 58-ാ മത് ശാഖ തുറന്നു

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 58-ാ മത് ശാഖ തുറന്നു

കോതമംഗലം: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 58-ാമത് ശാഖ കോതമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഒ ഏ എലിയാസ് മാര്‍ യൂലിയസ് മെത്രപൊലീത്ത ശാഖ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി യും സിഇഒ യുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോതമംഗലം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു എടിഎം കൗണ്ടറും കോതമംഗലം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ബിനു കെ കെ സേഫ് ഡെപ്പോസിറ്റ് ലോക്കറും കോതമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോജന്‍ പീറ്റര്‍ കാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു. കോതമംഗലം മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ എ നൗഷാദ് എടിഎം കാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജെയിംസ് മാത്യു, എന്‍ആര്‍ഐ റിലേഷന്‍സ് മേധാവി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Banking