ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ബിനൗ ഫിന്‍മോയെ സ്വന്തമാക്കി

ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ബിനൗ ഫിന്‍മോയെ സ്വന്തമാക്കി

ന്യൂഡെല്‍ഹി : ഗുരുഗ്രാം ആസ്ഥാനമാക്കിയ ഫിന്‍മോയെ ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ബിനൗ സ്വന്തമാക്കി. ഇടപാടിനെ തുടര്‍ന്ന് ഫിന്‍മോയുടെ പ്രൊഡക്റ്റായ ഡിജിഭാരതും നിലവിലെ വ്യാപാരികളും ബിനൗ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. ഇവോകിയോ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് ഫിന്‍മോ. ഓഫ്‌ലൈന്‍ ചില്ലറവ്യാപാരികള്‍ക്ക് ഡിജിറ്റല്‍ പേമെന്റുകള്‍ സജ്ജമാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. 2016 ല്‍ റിഷഭ് ജെയ്ന്‍, ചിരാഗ് സെയ്‌നി, ദിപേഷ് നാഗ്പാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫിന്‍മോ സ്ഥാപിച്ചത്.

ഫിന്‍മോയുടെ അനുബന്ധ പ്രൊഡക്റ്റായ ഡിജിഭാരത് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം), ഫഌപ്കാര്‍ട്ടിന്റെ ഫോണ്‍പേ, ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചില്ലര്‍, സാംസംഗ് പേ, എസ്ബിഐ പേ, ആക്‌സിസ് പേ ഉള്‍പ്പെടെയുള്ള 60 ലധികം ആപ്ലിക്കേഷനുകളിലായി പിയര്‍-ടു- മര്‍ച്ചന്റ് പേമെന്റുകള്‍ സാധ്യമാക്കുന്നുണ്ട്. ഓഫ്‌ലൈന്‍ ദ്രുത പ്രതികരണ കോഡ് സൊലൂഷനാണ് ഡിജിഭാരത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് വ്യാപാരികള്‍ക്ക് നേരിട്ട് പണംഅടയ്ക്കാം.

ഫിന്‍മോയെ ഏറ്റെടുക്കുന്നതിലൂടെ വ്യാപാരത്തിന്റെ ബേസ് ശക്തിപ്പെടുത്തുവാനും വ്യാപാരികളുടേയും ഉപഭോക്താക്കളുടേയും ബേസ് വര്‍ധിപ്പിക്കാനും സഹായകരമാകും. ഇരു കമ്പനികളും സംയുക്ത സംരംഭത്തിലാകുന്നതോടെ ഡിജിറ്റല്‍ പേമെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികളുടെ നേതാവാകാന്‍ കഴിയുമെന്ന് ബിനൗവിന്റെ സിഇഒയായ സുധാകര്‍ റാം പറഞ്ഞു.

2016 നവംബറില്‍ ലോഞ്ച് ചെയ്ത കാഷ്‌ലെസ് ടെക്‌നോളജീസ് ഇന്ത്യ ലിമിറ്റഡ് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബിനൗ. രാജ്യത്തുടനീളം 10,000 ലധികം വ്യാപാരികളുടെ ബേസുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്റ്റേഷനറി കടകള്‍, ഫാര്‍മസികള്‍, പച്ചക്കറി കടകള്‍, റെസ്റ്റോറന്റുകള്‍, ഹോം ബിസിനസ് പോലുള്ള പ്രാദേശിക വ്യാപാരികളുമായിട്ടാണ് ബിനൗ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Business & Economy