രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയന് കര്‍ണാടകയില്‍ അംഗീകാരം

രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയന് കര്‍ണാടകയില്‍ അംഗീകാരം

നിലവില്‍ 250തോളം അംഗങ്ങളാണ് യൂണിയനിലുള്ളത്

ബെംഗളുരു: രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയന്‍ രൂപീകരണത്തിന് കര്‍ണാടക ലേബര്‍ കമ്മീഷന്റെ അംഗീകാരം. ഇന്ത്യന്‍ സിലിക്കണ്‍വാലിയെന്നറിയപ്പെടുന്ന ബെംഗളുരുവിലാണ് ട്രേഡ് യൂണിയന്‍ ആക്റ്റ് 1926, കര്‍ണാടക ട്രേഡ് യൂണിയന്‍സ് റെഗുലേഷന്‍സ് 1958 എന്നിവയ്ക്ക് കീഴില്‍ കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) നിലവില്‍ വന്നത്. സിപിഎം അനുകൂല സംഘടനയായ സിഐടിയുവിന്റെ പിന്തുണ യൂണിയനുണ്ട്.

‘രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയനെന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് സുപ്രധാന നിമിഷമാണ്. ഐടി മേഖലയിലെ നിരവധി ജീവനക്കാര്‍ വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാലാണ് യൂണിയന്‍ രൂപീകരിച്ചത്’, കെഐടിയു ജനറല്‍ സെക്രട്ടറി വിനീത് വാകില്‍ പറഞ്ഞു. നിലവില്‍ 250തോളം അംഗങ്ങളാണ് യൂണിയനിലുള്ളത്.രാജ്യത്ത് 4 മില്യണോളം ഐടി ജീവനക്കാരാണുള്ളത്. ഇതില്‍ 1.5 മില്യണോളം പേര്‍ ഐടി, ഐടി അനുബന്ധ മേഖലകളിലായി ബെംഗളുരുവില്‍ മാത്രം ജോലി ചെയ്യുന്നുണ്ട്.

വിവേചനരഹിതമായ പിരിച്ചുവിടല്‍, ദൈര്‍ഘ്യമേറിയ തൊഴില്‍ സമയങ്ങള്‍ തുടങ്ങിയ പരാതികളുമായി നിരവധി ഐടി തൊഴിലാളികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോടതിയെ സമീപിച്ചിട്ടുള്ളത്.മാത്രമല്ല യുഎസ് പോലുള്ള പ്രധാന വിപണികളില്‍ നടന്നുവരുന്ന ഓട്ടോമേഷനും,സംരക്ഷണവാദവും ഇന്ത്യയുടെ 150 ബില്യണ്‍ ഡോളര്‍ ഐടി വ്യവസായത്തിന് തിരിച്ചടിയാകുന്നുണ്ട്. ഇത് വലിയ തോതിലുള്ള പിരിച്ചുവിടലടക്കമുള്ളവയിലേക്ക് ഐടി വ്യവസായത്തെ തള്ളിവിടുന്നുണ്ട്. ആറ് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികളില്‍ ഇന്‍ഫോസിസ്, കൊഗ്നിസെന്റ് എന്നിവയടക്കമുള്ള നാല് കമ്പനികളുടെ തൊഴില്‍ ശക്തിയില്‍ സെപ്റ്റംബര്‍ പാദത്തില്‍ ഇടിവുണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories