കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം

കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം

ന്യൂഡെല്‍ഹി : ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് ലിമിറ്റഡ് ജാപ്പനീസ് വെഞ്ച്വര്‍ കാപ്പിറ്റലായ എന്യൂ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി സഹകരിച്ച് ഗുരുഗ്രാമിലെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്തോ- ജാപ്പനീസ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം നടത്തുന്നു. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമും ജാപ്പനീസ് കമ്പനികളുമായുള്ള സഹകരണവുമാണ് പദ്ധതിയിലുള്ളത്. ജപ്പാന്‍, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലെ പരിചയസമ്പന്നരായ ഉപദേഷ്ടാക്കളാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്. ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണായ ദീപിക ജിന്‍ഡാലിന്റെയും എന്യൂ ഹോള്‍ഡിംഗിസിന്റെ സിഇഒയായ യുജി ഫുജിനാഗയുടേയും സാന്നിധ്യത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിനായി അപേക്ഷകരില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെ ഷോട്ട്‌ലിസ്റ്റ് ചെയ്യേണ്ടത് ജാഗ്രതയേറിയ പ്രക്രിയയാണ്. പ്രോഗ്രാം പൂര്‍ത്തിയായതിനുശേഷം തന്ത്രപരമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുഎസിലെ 3 ലീസ് വെഞ്ച്വര്‍ ഫണ്ട്, റോക്കീസ് വെഞ്ച്വര്‍ ക്ലബ്, ഇന്ത്യ- ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ മറ്റ് പ്രമുഖ കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ നിന്ന് നിക്ഷേപം ലഭിച്ചേക്കും. ഇന്റര്‍വെന്‍ഷന്‍ മേഖലകളിലെ ലബോറട്ടറികളിലെ പ്രായോഗിക പരിഷ്‌കരണത്തിലൂടെ കര്‍ഷകരെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ലഭിക്കും. ഇത് ഉല്‍പ്പാദന ചെലവുകള്‍ കുറയ്ക്കുകയും ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും ചെയ്യും. നിര്‍മിക്കുന്ന ഉപകരണങ്ങളും വികസിപ്പിച്ച പ്രവര്‍ത്തനങ്ങളും വിവിധ ഭൂമിശാസ്ത്രങ്ങളിലും ഉല്‍പ്പാദന പ്രക്രിയകളിലും പകര്‍ത്താവുന്നതാണ്.

ലോകത്തുടനീളമുള്ള തടസം സൃഷ്ടിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലുടനീളമുള്ള കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക , നവീകരണത്തിലൂടെ സാമൂഹിക മാറ്റമുണ്ടാക്കുക എന്നിവയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ദീപിക ജിന്‍ഡാല്‍ ചൂണ്ടിക്കാട്ടി. ഡ്രോണ്‍ ടെക്‌നോളജി, ജലസേചന സംവിധാനങ്ങള്‍, വളം സ്‌പ്രേ ചെയ്യുന്നതിനുവേണ്ടിയുള്ള മെഷീനുകള്‍ പോലുള്ളവയെ പരിപാടി പരിപോഷിപ്പിക്കും. ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് ലിമിറ്റഡ് കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ ചെയ്തിട്ടില്ല. കര്‍ഷകരുമായി സുസ്ഥിരമായി ഏര്‍പ്പെടാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നതില്‍ കമ്പനിക്ക് അഭിമാനമുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

ഈ വര്‍ഷം ജൂണില്‍ സിഐഐയുമായി സഹകരിച്ച് ഒഡീഷയിലെ ഭുവനേശ്വറില്‍ ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് ലിമിറ്റഡ് തുടങ്ങിയ സിഎസ്ആര്‍ പദ്ധതിയായ പ്രൊജക്റ്റ്് കൃഷി ഉന്നതിയുടെ പിന്‍തുടര്‍ച്ചയാണ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് പ്രൊജക്റ്റ് കൃഷി ഉന്നതിയുടെ ലക്ഷ്യം. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലായിരുന്നു പരിപാടി ആദ്യം തുടങ്ങിയത്.

Comments

comments

Categories: More