ഫിസ്ഡം 25 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ഫിസ്ഡം 25 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു : വെല്‍ത്ത് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ഫിസ്ഡം (ഫിന്‍വിസാര്‍ഡ് ടെക്‌നോളജി ലിമിറ്റഡ് ) ക്വാന കാപ്പിറ്റലില്‍ നിന്ന് 25 കോടി രൂപ നിക്ഷേപം സമാഹരിച്ചു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. ഫിസ്ഡത്തിന്റെ നിലവിലെ നിക്ഷേപകരായ സാമ കാപ്പിറ്റലും ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു.

സമാഹരിച്ച തുക ഉപയോഗിച്ച് ഇന്‍ഷുറന്‍സ് സ്‌കീം, ദേശീയ പെന്‍ഷന്‍ സംവിധാനം തുടങ്ങിയ പുതിയ സാമ്പത്തിക സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതൊടൊപ്പം സ്റ്റാര്‍ട്ടപ്പിന്റെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക, ടീം വിപുലീകരിക്കരണം, ഉപഭോക്തൃ ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തുക എന്നിവയ്ക്കും ഫിസ്ഡം പദ്ധതിയിടുന്നുണ്ട്. മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നടത്തുവാനും കണ്ടെത്തുവാനും ഫിസ്ഡം ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് നിക്ഷേപക പദ്ധതികളെക്കുറിച്ച് മനസിലാക്കുന്നതിനായി ബാങ്കുകളുമായും സ്റ്റാര്‍ട്ടപ്പിന് പങ്കാളിത്തമുണ്ട്. ബിസീമര്‍ വെഞ്ച്വര്‍ പാര്‍ട്‌നേഴ്‌സ് ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്റ്ററായ എസ് വി സുബ്രമണ്യം, നിക്ഷേപക ബാങ്കറായ ആനന്ദ് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്ന് 2015 ല്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് ഫിസ്ഡം.

മേഖലയില്‍ ഉയര്‍ന്നുവരുന്നതും എന്നാല്‍ പരമിതമായി സേവനങ്ങള്‍ ലഭിക്കുന്നതുമായ ഉപയോക്താക്കളുടെ സമ്പാദ്യം, നിക്ഷേപങ്ങള്‍, സാമ്പത്തിക മാനേജ്‌മെന്റ് എന്നിവയുടെ വികസനങ്ങള്‍ക്കായി ഉപഭോക്തൃ കേന്ദ്രീകൃത സഹായം നല്‍കുന്ന ഫിസ്ഡം പോലുള്ള കമ്പനിയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ക്വാന കാപ്പിറ്റലിന്റെ പാര്‍ട്‌നറായ ഗണേഷ് രംഗസ്വാമി വെളിപ്പെടുത്തി. ആഗോള ഫിന്‍ടെക് ഫണ്ടായ ആക്‌സിയോണ്‍ ഫ്രൊന്റിയര്‍ ഇന്‍ക്ലൂഷന്‍ ഫണ്ടിനെ നിയന്ത്രിക്കുന്നത് ക്വാന കാപ്പിറ്റലാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര വിപണികളിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി ഈ വര്‍ഷമാദ്യമാണ് ക്വാന 141 ബില്ല്യണ്‍ ഡോളറിന്റെ ആക്‌സിയോണ്‍ ഫ്രൊന്റിയര്‍ ഫണ്ട് ലോഞ്ച് ചെയ്തത്. ക്വാനയുടെ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഫിഡ്‌സത്തിലേത്.

കഴിഞ്ഞവര്‍ഷം മാത്രം ഒരു ലക്ഷം മ്യുച്വല്‍ ഫണ്ടുകളിലായി 100 കോടി രൂപയിലധികം നിക്ഷേപങ്ങള്‍ നടത്താന്‍ കഴിഞ്ഞെന്ന് ഫിസ്ഡം അവകാശപ്പെട്ടു. ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ കമ്പനിയുടെ മൊബീല്‍ ആപ്ലിക്കേഷനിലൂടെയാണ് 95 ശതമാനത്തോളം ഉപഭോക്താക്കളേയും ഈ സ്റ്റാര്‍ട്ടപ്പ് നേടിയത്.

Comments

comments

Categories: Business & Economy