ഹിറ്റ് റിഫ്രഷ് വേളകളെക്കുറിച്ച് ചര്‍ച്ച നടത്തി സത്യ നാദെല്ലയും അനില്‍ കുംബ്ലേയും

ഹിറ്റ് റിഫ്രഷ് വേളകളെക്കുറിച്ച് ചര്‍ച്ച നടത്തി സത്യ നാദെല്ലയും അനില്‍ കുംബ്ലേയും

എങ്ങനെ റിഫ്രഷ് ചെയ്യാം…ഇതാ നാദെല്ലയുടെ ഉപദേശങ്ങള്‍

ബെംഗളൂരു: മൈക്രോസോഫ്‌റ് സിഇഒ സത്യാ നാദെല്ല ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലേയുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകമായ ഹിറ്റ് റിഫ്രഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളോടു പങ്കു വെച്ചു.

മൈക്രോസോഫ്റ്റും ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങിലാണ് അനുഭവങ്ങള്‍ പങ്കു വെച്ചത്. ഇരുവരുമായുള്ള ആശയ വിനിമയങ്ങളും അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഹിറ്റ് റിഫ്രഷ് വേളകളുമായിരുന്നു ചടങ്ങിലെ മുഖ്യ ആകര്‍ഷണം. സമൂഹത്തിന്റെ ഭാവിയെ, കായിക രംഗത്തെ പോലും ബാധിക്കുന്ന ആധുനിക സാങ്കേതികവിദ്യാ പ്രവണതകളെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.

നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുന്ന മൂന്നു സുപ്രധാന സാങ്കേതികവിദ്യകളെക്കുറിച്ചാണ് ഹിറ്റ് റിഫ്രഷില്‍ സത്യ വിശദീകരിക്കുന്നത്. മിക്‌സഡ് റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിങ് എന്നിവയാണവ. അടുത്ത ഘട്ടത്തില്‍ പരിഗണിക്കേണ്ട മൂല്യങ്ങള്‍, ധാര്‍മികത, രാഷ്ട്രീയം എന്നിവയും ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച കംപ്യൂട്ടിങ് അനുഭവങ്ങളാണ് മിക്‌സഡ് റിയാലിറ്റി ലഭ്യമാക്കുന്നത്. നാം ദര്‍ശിക്കുന്ന മേഖല കംപ്യൂട്ടിങ് പ്രതലമായാണിവിടെ മാറുന്നത്. ഇവിടെ ഡിജിറ്റല്‍ ലോകവും ഭൗതിക ലോകവും ഒന്നായി മാറുന്നു.

നമ്മുടെ ലോകത്തില്‍ കൈവരിക്കാന്‍ അസാധ്യമായവ ലഭ്യമാക്കുന്ന വിധത്തിലുള്ള പ്രവചന ശേഷിയും ഉള്‍ക്കാഴ്ചകളും നല്‍കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. ഇന്നു നമുക്കറിയാവുന്ന കംപ്യൂട്ടിങിന്റെ ഭൗതിക ശാസ്ത്രം തന്നെ മാറ്റി മറിക്കുന്നതാണ് ക്വാണ്ടം കംപ്യൂട്ടിങ്.

ഈ മൂന്നു സ്വതന്ത്ര പ്രവണതകളും ഭാവിയില്‍ സംയോജനത്തോടെ മുന്നേറുകയും അതിലൂടെ ക്വാണ്ടം കംപ്യൂട്ടിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂടുതല്‍ ബുദ്ധിയുള്ളതാവുക്കുകയും മികസഡ് റിയാലിറ്റിയെ കൂടുതല്‍ മികച്ച അനുഭവമാക്കി മാറ്റുകയും ചെയ്യും.

നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും വന്‍ മാറ്റങ്ങള്‍ക്കു വഴി വെക്കുന്ന മൂന്നു സുപ്രധാന സാങ്കേതികവിദ്യകളെക്കുറിച്ചാണ് ഹിറ്റ് റിഫ്രഷില്‍ സത്യ വിശദീകരിക്കുന്നത്

ഈ സാങ്കേതികവിദ്യകള്‍ ക്രിക്കറ്റില്‍ എന്തെല്ലാം ക്രിയാത്മക സ്വാധീനങ്ങളാവും ചെലുത്തുക എന്നതിനെക്കുറിച്ച് സത്യയും അനില്‍ കുംബ്ലേയും ചര്‍ച്ച നടത്തി. കളിക്കാരുടേയും കാഴ്ചക്കാരുടേയും കാഴ്ചപ്പാടില്‍ സാങ്കേതികവിദ്യ ക്രിക്കറ്റിനെ എങ്ങിനെയെല്ലാമായിരിക്കും പുനര്‍ നിര്‍വ്വചിക്കുക എന്നും ഇരുവരും ചര്‍ച്ച ചെയ്തു.

ഹിറ്റ് റിഫ്രഷ് വേളകള്‍ തങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് ചംബക് ഡിസൈന്‍ സ്ഥാപകനും സി.ഇ.ഒ.യുമായ വിവേക് പ്രഭാകര്‍, ഗോക്വില്‍ സ്ഥാപകനും സി.ഇ.ഒ.യുമായ വിശാല്‍ ഗോണ്ടല്‍, കോഷ്‌കരോ ഡോട്ട് കോം, പൗറിങ് പോണ്ട്‌സ് എന്നിവയുടെ സഹ സ്ഥാപകനായ സ്വാതി ഭാര്‍ഗ്ഗവ തുടങ്ങിയവരും ഈ അവസരത്തില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ട് അപ്പുകളില്‍ ചിലതു സ്ഥാപിക്കാന്‍ ഇതു തങ്ങളെ എങ്ങനെ സഹായിച്ചു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം സെപ്റ്റംബര്‍ 26 ന് പുറത്തിറക്കിയ ഹിറ്റ് റഫ്രഷ് ഇപ്പോള്‍ ഇംഗ്ലീഷ്, തമിഴ്, തെലുഗു ഭാഷകളില്‍ ലഭ്യമാണ്. ഹിന്ദി പതിപ്പ് നവംബറില്‍ ലഭ്യമാകും. ഇതില്‍ നിന്നുള്ള എല്ലാ വരുമാനവും സത്യാ നാദെല്ല കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

Comments

comments

Categories: More