ഏഷ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണം

ഏഷ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണം

ഹോചിമിന്‍സിറ്റി: ഏഷ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ എം സി മേരികോം. 48 കിലോഗ്രാം ലൈറ്റ് ഫ്‌ളൈ വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് 5-0 എന്ന സ്‌കോറില്‍ മേരി തോല്‍പ്പിച്ചത്. നീണ്ട നാളുകളായി റിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മേരി കോം സ്വര്‍ണ നേട്ടത്തിലൂടെ ഉജ്ജ്വല തിരിച്ചുവരവാണ് കാഴ്ചവെച്ചത്.

48 കിലോഗ്രാം വിഭാഗത്തില്‍ 34 കാരിയായ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡലാണിത്. ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ മേരി ആറ് തവണ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. ആറു തവണയില്‍ മേരിക്ക് ഒരിക്കല്‍ മാത്രമാണ് ഫൈനലില്‍ കാലിടറിയത്.

ആറ് മല്‍സരത്തില്‍ നിന്നായി അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ നേട്ടങ്ങള്‍. 51 കിലോ ഗ്രാമില്‍ മല്‍സരിച്ചുകൊണ്ടിരുന്ന മേരി കോം ആദ്യമായാണ് ഭാരം കുറച്ച് 48 കിലോ ഗ്രാമില്‍ മല്‍സരത്തിനിറങ്ങിയത്. മണിപ്പൂരില്‍ നിന്നുള്ള രാജ്യസഭാഗം കൂടിയാണ് മേരികോം.

Comments

comments

Categories: Slider, Top Stories