സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സിബാങ്ക് കൊച്ചിയില്‍ രണ്ട് സ്മാര്‍ട്ടപ്പ് സോണുകള്‍ തുറന്നു

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സിബാങ്ക് കൊച്ചിയില്‍ രണ്ട് സ്മാര്‍ട്ടപ്പ് സോണുകള്‍ തുറന്നു

സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരെ സ്മാര്‍ട്ടപ്പ് സോണുകളില്‍ നിയമിച്ചിട്ടുണ്ട്

കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് കാക്കനാടും ഇന്‍ഫോപാര്‍ക്കിലും രണ്ട് സ്മാര്‍ട്ടപ്പ് സോണുകള്‍ തുറന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് സോണല്‍ ഹെഡ് ശ്രീകുമാര്‍ നായരും കൊച്ചി ഇവന്റ് എസ് എസ് കണ്‍സള്‍ട്ടന്റ് ശൈലന്‍ സുഗുണനും പുതിയ സ്മാര്‍ട്ടപ്പ് സോണുകള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് 47000-ലേറെ സ്റ്റാര്‍ട്ടപ്പുകളാണ് നിലവിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലടക്കം 30 നഗരങ്ങളിലായി 65 ശാഖകളിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്മാര്‍ട്ടപ്പ് സോണുകള്‍ സ്ഥാപിക്കുക.ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് സൊലൂഷന്‍സ്, അഡൈ്വസറി, ഫോറക്‌സ് സേവനങ്ങള്‍ എന്നിവയെല്ലാം സ്മാര്‍ട്ടപ്പ് സോണില്‍ ലഭ്യമാണ്.

സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിശീലനം സിദ്ധിച്ച ജീവനക്കാരെ സ്മാര്‍ട്ടപ്പ് സോണുകളില്‍ നിയമിച്ചിട്ടുണ്ട്. 40 ദശലക്ഷത്തിലേറെ വരുന്ന എച്ച്ഡിഎഫ്‌സി ഇടപാടുകാര്‍ക്കു മുന്നില്‍ പുതിയ ഉല്‍പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കാനുള്ള അവസരവും ഉണ്ടാകും.2016-ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിച്ചത് ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളാണ്.

Comments

comments

Categories: Banking