ഗ്ലാക്‌സോസ്മിത്‌ക്ലൈനിന്റെ ലാഭം വര്‍ധിച്ചു

ഗ്ലാക്‌സോസ്മിത്‌ക്ലൈനിന്റെ ലാഭം വര്‍ധിച്ചു

ഹോര്‍ലിക്‌സ്, ബൂസ്റ്റ് ന്യൂട്രീഷണല്‍ സപ്പിമെന്റ്‌സ് എന്നിവയുടെ നിര്‍മാതാക്കളായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 4.3 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍. 192 കോടി രൂപയുടെ അറ്റലാഭമാണ് ഇക്കാലയളവില്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നേടിയത്. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 184 കോടി രൂപയായിരുന്നു. മുന്‍ പാദത്തില്‍ നിന്ന് 46 ശതമാനം കൂടുതലുമാണിത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം1,115 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 6.5 ശതമാനം കുറവും മുന്‍ പാദത്തേക്കാള്‍ 6.6 ശതമാനം കൂടുതലുമാണ്.

Comments

comments

Categories: Business & Economy