ഫാംലിങ്ക് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

ഫാംലിങ്ക് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

മുംബൈ : അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫാംലിങ്ക് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഇന്‍ക്യുബേറ്ററും നിക്ഷേപക സ്ഥാപനവുമായ പയനീയറിംഗ് വെഞ്ച്വേഴ്‌സ്, അഗ്രോകെമിക്കല്‍ സ്ഥാപനമായ സൈന്‍ജന്ത എന്നിവരാണ് പ്രമുഖ നിക്ഷേപകര്‍. ഇന്ത്യയുടെ തെക്ക്, വടക്ക് സംസ്ഥാനങ്ങളിലേക്കുള്ള വികസനത്തിനും വിതരണ ശൃംഖലയിലെ ടെക്‌നോളജി, അനലിറ്റിക് ശേഷി വര്‍ധിപ്പിക്കുന്നതിനുമായിരിക്കും തുക വിനിയോഗിക്കുക.

മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലായി നാലു സംഭരണ വിതരണ കേന്ദ്രങ്ങളുള്ള കമ്പനിക്ക് 700 ലധികം കര്‍ഷകരുമായി സഹകരണമുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു വര്‍ഷം മുമ്പാരംഭിച്ച കമ്പനി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 3,000 കര്‍ഷകരെ ഉള്‍പ്പെടുത്തി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷം നാലു മുതല്‍ അഞ്ചു മടങ്ങ് വരെ വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ 3,000 കര്‍ഷകരെ ഉള്‍പ്പെടുത്തി വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഫാംലിങ്ക് പദ്ധതിയിടുന്നുണ്ട്. 2019 സാമ്പത്തിക വര്‍ഷം നാലു മുതല്‍ അഞ്ചു മടങ്ങ് വരെ വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്.

ഫാം ട്രേസ് എന്ന പേരില്‍ ഒരു ബിടുബി ട്രേസിംഗ് ടൂള്‍ ഫാംലിങ്ക് പരീക്ഷിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കൃഷി സ്ഥലത്തു നിന്നും തീന്‍മേശയിലെത്തുന്നതുവരെയുള്ള ഉല്‍പ്പന്നങ്ങളുടെ യാത്രയെ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഫാം ട്രേസ്, വന്‍കിട കമ്പനികള്‍ക്കും അത് ഉപയോഗിക്കുന്നയാള്‍ക്കും ഭക്ഷണം എവിടെ നിന്നു വന്നു എന്നതിലെ സുതാര്യത ഉറപ്പു വരുത്താന്‍ സഹായിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ഈ സേവനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പയനീയറിംഗ് വെഞ്ച്വേഴ്‌സ് ഇന്ത്യ ഡയറക്റ്റര്‍ അക്ഷയ് കമ്മത്ത്് പറഞ്ഞു. 

Comments

comments

Categories: Business & Economy