വാര്‍ത്തകള്‍ക്കായി ഫേസ്ബുക്ക്, സംഗീതത്തിന് യൂട്യൂബ്

വാര്‍ത്തകള്‍ക്കായി ഫേസ്ബുക്ക്, സംഗീതത്തിന് യൂട്യൂബ്

ഡിജിറ്റല്‍ മാധ്യമങ്ങളാകും ഇനിയുള്ള കാലം ശക്തമായ സ്വാധീനം ചെലുത്തുകയെന്ന സന്ദേശമാണ് പഠനം നല്‍കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും ഫേസ്ബുക്കിലൂടെ വാര്‍ത്തകളറിയാന്‍ താല്‍പ്പര്യപ്പെടുന്നവരും യൂട്യൂബില്‍ സംഗീത പരിപരിപാടികളുടെ ആസ്വാദാകരുമാണെന്ന് സര്‍വെ ഫലം. മൂന്ന് ബില്ല്യണ്‍ കാഴ്ച്ചക്കാരാണ് യൂട്യൂബിലൂടെ സംഗീത വീഡിയോകള്‍ കണ്ടത്.യൂട്യൂബിന്റെ ഏറ്റവും കൂടിയ വ്യൂവര്‍ഷിപ്പാണിത്.

2.4 ബില്ല്യണോളം ആളുകള്‍ വിനോദ വീഡിയോകള്‍ക്കായി ഇതേ പ്ലാറ്റ്‌ഫോമിനെ ആശ്രയിച്ചിട്ടുണ്ട്.ഫേസ്ബുക്കിലൂടെ വീഡിയോകള്‍ കാണുന്നതില്‍ 1.58 ബില്ല്യണ്‍ കാഴ്ച്ചക്കാരുമായി ഒന്നാമതുള്ളത് വാര്‍ത്താ വീഡിയോകളാണ്. വിനോദ വീഡിയകള്‍ 1.06 ബില്ല്യണ്‍ കാഴ്ച്ചക്കാരുമായി രണ്ടാമതാണ്.

ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന മ്യൂസിക്ക് പ്ലേയര്‍ യൂട്യൂബ് ആണെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും. പാട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള ജനപ്രിയ ഉറവിടാമാണിത്-വീഡിയോ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ വിദൂലി മീഡിയ ടെക്കിന്റെ സിഇഒ സുബ്രത് കാര്‍ പറഞ്ഞു.

ഇന്ത്യയുടെ സ്ഥിരതയാര്‍ന്ന മ്യൂസിക്ക് പ്ലേയര്‍ യൂട്യൂബ് ആണെന്ന് സംശയമില്ലാതെ പറയാന്‍ സാധിക്കും

വിനോദ പരിപാടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാര്‍ത്താ വീഡിയോകള്‍ക്ക് ഉയര്‍ന്ന വ്യൂവര്‍ഷിപ്പാണുള്ളത്. വിനോദം, സംഗീതം, വാര്‍ത്താ വീഡിയോകള്‍ എന്നീ മേഖലകളിലെ കാഴ്ച്ചക്കാരുടെ വര്‍ധിച്ചുവരുന്ന പ്രവണതയക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഒന്നാം നിര, രണ്ടാം നിര നഗരങ്ങളില്‍ ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഇത്തരം പരിപാടികള്‍ കാണുന്നതിന്റെ സമയം 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

400 ബില്ല്യണ്‍ ഉപഭോക്തക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. 241 മില്ല്യണ്‍ പ്രയോജകരുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഫേസ്ബുക്ക് ഒന്നാമതാണ്. മൊബീലിലും കംപ്യൂട്ടറിലുമായി യൂട്യൂബും ഫേസ്ബുക്കും ഉപയോഗിക്കുന്ന 18 നും 65 നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 641 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് സെപ്റ്റംബറില്‍ നടത്തിയ ഈ പഠനത്തിന്റെ ഭാഗമായത്.

ടി സീരീസ്, സെറ്റ് ഇന്ത്യ, സീ ടിവി, വേവ് മ്യൂസിക്, എസ്എബി മ്യൂസിക്, സിവിഎസ് റൈംസ്, സ്പീഡ് റെക്കോര്‍ഡ്‌സ്, ഇറോസ് നൗ തുടങ്ങിയവയാണ് ഇന്ത്യയില്‍ കാഴ്ച്ചക്കാര്‍ കൂടുലുള്ള യൂട്യൂബ് ചാനലുകള്‍. വാര്‍ത്താ രംഗത്ത് എബിപി ന്യൂസ്, ദൈനിക് ഭാസ്‌കര്‍, ആജ് തക്, വിജയ് ടെലിവിഷന്‍, എബിപി മാജാ, ഹെബാര്‍സ് കിച്ചെന്‍, ദി അമിത് ഭാദന, ദി ടൈംസ് ഓഫ് ഇന്ത്യ, ആഷ്ത്‌ലീന്‍ വണ്‍ തുടങ്ങിയവയാണ് മുന്‍ നിരയിലുള്ളത്.

Comments

comments

Categories: Tech