നേട്ടം കൊയ്ത് ആദ്യത്യ ബിര്‍ള കമ്പനികള്‍

നേട്ടം കൊയ്ത് ആദ്യത്യ ബിര്‍ള കമ്പനികള്‍

ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡി (എബിസിഎല്‍) ന്റെ അറ്റാദായത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനവ്

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡി (എബിസിഎല്‍) ന്റെ അറ്റാദായത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനവ്. 226.6 കോടി രൂപയുടെ നേട്ടമാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 14 ശതമാനം ഉയര്‍ന്ന് 3,192 കോടി രൂപയായി.

പ്രതിവര്‍ഷ ഏകീകൃത വരുമാനം 22 ശതമാനം വര്‍ധിച്ച് 388 കോടി രൂപയായി. ആദിത്യ ബിര്‍ളാഹൗസിംഗ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2.7 കോടിരൂപയുടെ വരുമാനമുണ്ടായെന്നാണ് സൂചിപ്പിക്കുന്നത്. 36 വിപണികളിലാണ് ഇവരുടെ സേനങ്ങള്‍ ലഭ്യമാകുന്നത്. ആദിത്യ ബിര്‍ളാ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളെല്ലാം നേട്ടങ്ങളിലുടെയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Business & Economy