350 കോടി രൂപ സമാഹരിക്കാന്‍ അലഹബാദ് ബാങ്ക്

350 കോടി രൂപ സമാഹരിക്കാന്‍ അലഹബാദ് ബാങ്ക്

ഓഹരികള്‍ ജീവനക്കാര്‍ക്ക് വിറ്റ് നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി

കൊല്‍ക്കത്ത: ജീവനക്കാര്‍ക്ക് ഓഹരികള്‍ വിറ്റുകൊണ്ട് 350 കോടി സമാഹരിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ അലഹാബാദ് ബാങ്ക്. എംപ്ലോയീസ് സ്‌റ്റോക് പര്‍ച്ചേസിംഗ് സ്‌കീം (ഇഎസ്പിഎസ്) വഴിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഉഷ അനന്ത സുബ്രഹ്മണ്യന്‍ പറഞ്ഞു.

റിസര്‍വ് ബാങ്കും ധനകാര്യമന്ത്രാലയവും ഈ നടപടിക്ക് അംഗീകാരം നല്‍കിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( സെബി)യുടെ അംഗീകാരത്തിന് വേണ്ടി കാത്തിരികക്കുകയാണ് ബാങ്ക്. നിലവിലെ പാദത്തില്‍ ഇത് യാഥാര്‍ത്യമാവുകയില്ല. പക്ഷെ 2018 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യപാദത്തില്‍ നിലവില്‍വരുമെന്ന് മുംബൈയില്‍ നടന്ന എഫ്‌ഐബിഎസി സമ്മേളനത്തില്‍ പറഞ്ഞു.

നിലവാരമുള്ള നിക്ഷേപകരാക്കി ജീവനക്കാരെ വര്‍ത്തെടുക്കാനാണ് ബാങ്കിന്റെ പദ്ധതി

ഓഹരികള്‍ ജീവനക്കാര്‍ക്ക് വില്‍ക്കുന്ന ഈ നടപടി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഓഹരികള്‍ക്ക് മികച്ച രീതിയിലാണ് മുന്നേറുന്നതെങ്കില്‍, 10 രൂപയ്ക്ക്് പോലും നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സഹായകമാകും. നിലവാരമുള്ള നിക്ഷേപകരാക്കി ജീവനക്കാരെ വര്‍ത്തെടുക്കാന്‍ ഇതിലൂടെ സാധിക്കും-അവര്‍ പറഞ്ഞു.

2000 കോടി രൂപയുടെ നിക്ഷേപ സമാഹരണത്തിനുള്ള അംഗീകാരം കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ മാസം ബാങ്ക് വ്യക്തമാക്കിയിരുന്നു. ഡയറക്‌റ്റേഴ്‌സ് ബോര്‍ഡിനെ അലോട്ടിംഗ് കമ്മിറ്റി 1000 കോടി സമാഹരിക്കാനാണ് അംഗീകാരം നല്‍കിയത്.

Comments

comments

Categories: Banking