2017-ഏറ്റവും ചൂട് കൂടിയ വര്‍ഷം

2017-ഏറ്റവും ചൂട് കൂടിയ വര്‍ഷം

ഏറ്റവും ചൂടേറിയ മൂന്നു വര്‍ഷങ്ങളിലൊന്നായി 2017 -നെ രേഖപ്പെടുത്താനുള്ള എല്ലാ സാധ്യതയുമേറിയതായി കാലാവസ്ഥ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു. മനുഷ്യനിര്‍മിത കാരണങ്ങളാണു അന്തരീക്ഷ താപം ഉയരാനുള്ള കാരണമായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2017-ലെ ആദ്യ ഒന്‍പതു മാസങ്ങളിലെ താപനില 2016-ലേതിനേക്കാള്‍ ഉയരാനുള്ള സാധ്യത തീരെയില്ലെങ്കിലും 2015-ലേതിനേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നു ലോക കാലാവസ്ഥപഠന കേന്ദ്രം സെക്രട്ടറി ജനറല്‍ പെട്ടേരി താലസ് അറിയിച്ചു.

‘കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങളായിരുന്നു. ദീര്‍ഘകാലമായി താപനില ഉയര്‍ന്നു വരുന്ന പ്രതിഭാസത്തിനു ലോകം സാക്ഷ്യംവഹിക്കുകയാണ്. ഇപ്പോള്‍ കാണപ്പെടുന്നതും ഈ പ്രതിഭാസത്തിന്റെ ഭാഗമാണ്. ഏഷ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലെത്തുന്നതടക്കമുള്ള അസാധാരണമായ കാലാവസ്ഥയ്ക്കാണു നമ്മള്‍ സാക്ഷ്യം വഹിച്ചത്.

കരീബിയ, അറ്റ്‌ലാന്റിക് പ്രദേശം അതിവേഗം പിന്തുടരുന്ന ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും വേദിയായി. പൂര്‍ണ നാശത്തിലേക്കു തള്ളിവിട്ട മണ്‍സൂണ്‍ വെള്ളപ്പൊക്കവും, ഈസ്റ്റ് ആഫ്രിക്കയിലെ കഠിനമായ വരള്‍ച്ചയും ലക്ഷക്കണക്കിനു പേരെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങളാണെന്ന്’ അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ചു വിശദമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. പക്ഷേ പ്രകൃതിദുരന്തങ്ങളുടെ കാരണമന്വേഷിച്ചാല്‍, മനുഷ്യന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തി കൊണ്ടാണ് അതു സംഭവിച്ചതെന്നു വ്യക്തമാകുമെന്നു താലസ് പറഞ്ഞു.

സമീപകാലത്തു നടത്തിയ പഠനത്തില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോത് എട്ട് ലക്ഷം വര്‍ഷങ്ങള്‍ക്കിടെയുണ്ടായതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണെന്നു കണ്ടെത്തുകയുണ്ടായി.

Comments

comments

Categories: FK Special