റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കി വോഡഫോണ്‍

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കി വോഡഫോണ്‍

കേരള സര്‍ക്കിളിലുള്ള റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് ഇതിനായി ഉപയോഗിക്കാം

കൊച്ചി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കി രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍. കേരള സര്‍ക്കിളിലുള്ള റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് ഇതിനായി ഉപയോഗിക്കാം.

നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അതേ ഫോണ്‍ നമ്പര്‍ തന്നെ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും.

ഇതിനായി മൊബീല്‍ ഫോണിലെ നെറ്റ്‌വര്‍ക്ക് സെററിംഗ്‌സില്‍ വോഡഫോണ്‍ നെറ്റ് വര്‍ക്ക് തിരഞ്ഞെടുക്കുക. പോര്‍ട്ട് എന്നെഴുതി സ്‌പേസ് ഇട്ട ശേഷം റിലയന്‍സ് നമ്പര്‍ ടൈപ്പ് ചെയ്ത് 1900 ലേക്ക് എസ്എംഎസ് ചെയ്താല്‍ എംഎന്‍പി കോഡ് ലഭിക്കും.

ഈ കോഡും ആവശ്യമുള്ള രേഖകളും ഫോട്ടോയും സഹിതം അടുത്തുള്ള വോഡഫോണ്‍ സ്റ്റോര്‍ സന്ദര്‍ശിക്കുക. മൊബീല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി 1800 1234567 എന്ന ടോള്‍ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്.

സേവനം, നെറ്റ്‌വര്‍ക്ക്, നിരക്കുകള്‍ എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ തങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി

വോഡഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് വരുന്നവര്‍ക്ക് ആകര്‍ഷകമായ ഡാറ്റ, വോയ്‌സ് കോള്‍ ഓഫറുകളാണ് നല്‍കുന്നത്. ഡെല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ സൗകര്യം ലഭ്യമല്ല.

സേവനം, നെറ്റ്‌വര്‍ക്ക്, നിരക്കുകള്‍ എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ തങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.

നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് പണത്തിന്റെ മൂല്യത്തനനുസരിച്ചുള്ള സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള എല്ലാ ഉപഭോക്താക്കളോടും വോഡഫോണ്‍ സൂപ്പര്‍നെറ്റിന്റെ ലോകോത്തര അനുഭവം തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.

Comments

comments

Categories: Business & Economy