പുതിയ സര്‍വീസുമായി യുബര്‍ ഹയര്‍

പുതിയ സര്‍വീസുമായി യുബര്‍ ഹയര്‍

കൊച്ചിക്കും തൃശൂരിനും ഇടയിലാണ് പുതിയ സേവനം  

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ  യുബറിന്റെ, യുബര്‍ ഹയര്‍  സേവനങ്ങള്‍ക്ക് കൊച്ചിക്കും തൃശൂരിനും ഇടയില്‍  തുടക്കമിട്ടു.

1199 രൂപ നിരക്കില്‍  ആണ് സേവനം ലഭിക്കുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന യുബര്‍ രണ്ട്  പട്ടണങ്ങള്‍ക്കുമിടയില്‍ തുടര്‍ച്ചയായി ഗതാഗത സൗകര്യം നല്‍കും. വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ എന്തുമാകട്ടെ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് യുബര്‍ ഹയര്‍സേവനങ്ങള്‍-അധികൃതര്‍ അറിയിച്ചു.

ബിസിനസ്, ടൂറിസം ഹബ്ബുകള്‍ എന്ന നിലയ്ക്ക് കൊച്ചിക്കും തൃശൂരിനും ഇടയില്‍  യാത്രചെയ്യുന്നവര്‍ക്ക്  ദിവസം മുഴുവനായി  സേവനം നല്‍കുന്നതാണ്  യുബര്‍ഹയര്‍. പുതിയ സേവനം ആരംഭിക്കുന്നതോടെ രണ്ട് പട്ടണങ്ങള്‍ക്കും  ഇടയില്‍ സാമ്പത്തികമായി ഗുണകരവും തീര്‍ത്തും സൗകര്യപ്രദവുമായ രീതിയില്‍ യാത്ര ചെയ്യാമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നത് സന്തോഷകരമാണെന്ന്   യുബര്‍ ഇന്ത്യ (കൊച്ചി) ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy