മികച്ച നയതന്ത്ര നീക്കം

മികച്ച നയതന്ത്ര നീക്കം

ചൈനയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ യുഎസും ഇന്ത്യയും ശ്രീലങ്കയുടെയും മാല്‍ദീവ്‌സിന്റെയും കൂടെകൂടുന്നത് ഫലം ചെയ്യും

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വളരെ ആക്രമണോത്സുക നീക്കങ്ങളാണ് നടത്തുന്നത്. ഇതിനെ തന്ത്രപരമായി നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ശ്രീലങ്കയെയും മാല്‍ദീവ്‌സിനെയും ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപ് അനുകൂല നിലപാട് കാണിച്ചതോടെ അമേരിക്കയുമായി ചേര്‍ന്നാണ് ഇന്ത്യ ചൈനയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഇറങ്ങുന്നത്.

മാല്‍ദീവ്‌സില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുഖംമൂടിയില്‍ ചൈന കുടിലനീക്കം നടത്തിയിരുന്നു. അവരെ അടിമകളാക്കി വെക്കുന്നതിനായിരുന്നു ചൈനയുടെ ശ്രമം. എന്നാല്‍ ഇതിന്റെ ആപത്ത് കുറച്ചെങ്കിലും തിരിച്ചറിയാന്‍ അവര്‍ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പ്രസിഡന്റ് യാമീന് ചൈനയോട് പ്രതിബദ്ധത കൂടുതലാണോയെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യ തന്ത്രപരമായ ബന്ധത്തിലൂടെ മാലിദ്വീപിനെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ശ്രീലങ്കയില്‍ സിരിസേന സര്‍ക്കാര്‍ ചൈനയുടെ അധിനിവേശ അടിസ്ഥാനസൗകര്യനിക്ഷേപ തന്ത്രങ്ങളില്‍ ഇപ്പോള്‍ അത്ര തൃപ്തല്ലെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ചൈന ശ്രീലങ്കയെ കടക്കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും അതില്‍ നിന്നും അവരെ രക്ഷിക്കാന്‍ അമേരിക്കയും ഇന്ത്യയും സഹായിക്കുമെന്ന രീതിയിലാണ് ഇപ്പോള്‍ നയതന്ത്രനീക്കങ്ങള്‍. ഇന്ത്യ, യുഎസ്, ജപ്പാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ തമ്മില്‍ മികച്ച ബന്ധം ഉരുത്തിരിഞ്ഞു വരുമെന്നാണ് കണക്കുകൂട്ടല്‍. 

Comments

comments

Categories: Editorial, Slider