സ്മാര്‍ട്ട്കര്‍മ 13.5 മില്ല്യണ്‍ ഡോളര്‍ ശേഖരിച്ചു

സ്മാര്‍ട്ട്കര്‍മ 13.5 മില്ല്യണ്‍ ഡോളര്‍ ശേഖരിച്ചു

ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ സ്മാര്‍ട്ട്കര്‍മ, സെക്കോയ ഇന്ത്യയില്‍ നിന്ന് 13.5 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. ഏഷ്യന്‍ കമ്പനികളിലെ നിക്ഷേപക ഗവേഷണത്തെ പ്രൊഫഷണല്‍ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന കമ്പനിയാണിത്. ഇതോടെ കമ്പനിയുടെ മൊത്ത മൂലധനസമാഹരണം 21 മില്ല്യണ്‍ ഡോളറായി. സ്മാര്‍ട്ട്കര്‍മയുടെ നിലവിലെ നിക്ഷേപകരായ വേവ്‌മേക്കര്‍ പാര്‍ട്‌നേഴ്‌സ്, ജംഗിള്‍ വെഞ്ച്വേഴ്‌സ്, സ്പ്രിംഗ് സീഡ്‌സ് എന്നിവയും ഫണ്ടിംഗില്‍ പങ്കെടുത്തിരുന്നു.

ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്‌സ് ഡയറക്റ്റീവില്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ വിപണി സജ്ജമാക്കുന്ന സമയത്താണ് സ്മാര്‍ട്ട്കര്‍മ വിപുലീകരണം സാധ്യമാക്കുന്നത്. മിഫിഡ് 11 ലെജിസ്ലേറ്റീവ് എന്നറിയപ്പെടുന്ന ഈ സംവിധാനം ജനുവരിയില്‍ പ്രാബല്യത്തിലാകും. ഗവേഷണത്തിനായി നിക്ഷേപക ബാങ്കുകളില്‍ നിന്ന് നിരക്ക് ആവശ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: More