ഷോപ്പ്ക്ലൂസ് 5 ശതമാനം വരുമാന വളര്‍ച്ച നേടി

ഷോപ്പ്ക്ലൂസ് 5 ശതമാനം വരുമാന വളര്‍ച്ച നേടി

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പ്ക്ലൂസിന്റെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 188 കോടി രൂപയായതായി കണക്കുകള്‍. ഇക്കാലയളവില്‍ കമ്പനിയുടെ നഷ്ടം 13 ശതമാനം കുറഞ്ഞ് 332 കോടി രൂപയും ആയിട്ടുണ്ട്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ മാന്ദ്യം നേരിട്ട സമയത്താണ് യുഎസ് ആസ്ഥാനമായ ക്ലൂസ് നെറ്റ്‌വര്‍ക്കിന്റെ ഇന്ത്യന്‍ യൂണിറ്റ് ഈ നേട്ടം കൈവരിക്കുന്നത്.

2017 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ ചെലവ് 561 കോടി രൂപയില്‍ നിന്ന് 521 കോടി രൂപയായിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളയിനത്തില്‍ ഷോപ്പ്ക്ലൂസ് ഇക്കാലയലവില്‍ ചെലവാക്കിയ തുക 57 കോടിയില്‍ നിന്ന് ഉയര്‍ന്ന് 100 കോടിയിലെത്തി. അതേസമയം അഡ്വടൈസിംഗ്, പ്രൊമോഷണല്‍ ചെലവുകള്‍ 236 കോടി രൂപയില്‍ നിന്ന് 188 കോടി രൂപയായി കമ്പനി കുറച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy