ഗൂഗിളുമായി കൈകോര്‍േത്ത് സെയ്ല്‍സ്‌ഫോഴ്‌സ്

ഗൂഗിളുമായി കൈകോര്‍േത്ത് സെയ്ല്‍സ്‌ഫോഴ്‌സ്

ന്യൂഡെല്‍ഹി: ആഗോള ക്ലൗഡ് വിപണിയെ ഇളക്കിമറിക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിനായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനിയായ സെയ്ല്‍സ്‌ഫോഴ്‌സ് ടെക് ഭീമന്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. മികച്ച കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം.

കരാറിന്റെ ഭാഗമായി നൂതനമായ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിലുള്ള ഉപഭോക്താക്കളുമായി ഇടപഴകുന്നതിന് സിആര്‍എം (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്)പ്രൊവൈഡര്‍ എന്ന നിലയില്‍ സെയ്ല്‍ഫോഴ്‌സിനെ ഗൂഗിള്‍ ഉപയോഗപ്പെടുത്തും. ഇതേ രീതിയില്‍ സിആര്‍എം സൊലൂഷന്‍സില്‍ മുന്‍നിരയിലുള്ള സെയ്ല്‍ഫോഴ്‌സ് തുടര്‍ന്നും ഗൂഗിളിന്റെ ജിസ്യൂട്ട് സേവനത്തിന് മുന്‍ഗണന നല്‍കും. സെയ്ല്‍ഫോഴ്‌സ് ഗൂഗിള്‍ അനലിറ്റിക്‌സ് 360യുമായി ചേരുന്നതോടെ സെയ്ല്‍സ്‌ഫോഴ്‌സ് സെയ്ല്‍സ് ക്ലൗഡ്, മാര്‍ക്കറ്റിംഗ് ക്ലൗഡ്, ഗൂഗിള്‍ അനലിറ്റിക്‌സ് 360 തുടങ്ങിയ സേവനങ്ങളിലൂടെ തങ്ങളുടെ വില്‍പ്പന, പരസ്യ വിവരങ്ങളെ കമ്പനികള്‍ക്ക് എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

കമ്പനിയുടെ ആഗോള ഉപഭോക്തൃ അടിത്തറയെ പിന്തുണയ്ക്കുന്ന പബ്ലിക് ക്ലൗഡ് പ്രൊവൈഡര്‍ എന്ന നിലയ്ക്കാണ് ഗൂഗിള്‍ ക്ലൗഡ് സര്‍വീസിനെ സെയ്ല്‍സ്‌ഫോഴ്‌സ് വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പ്രധാന സേവനങ്ങളില്‍ ഗൂഗിള്‍ ക്ലൗഡ് സര്‍വീസ് ഉപയോഗപ്പെടുത്താനും സെയ്ല്‍സ്‌ഫോഴ്‌സിന് പദ്ധതിയുണ്ട്.

Comments

comments

Categories: Slider, Top Stories