റെഡ് ഹാറ്റ് ഓപ്പണ്‍സ്റ്റാക്ക് 12 പുറത്തിറങ്ങി

റെഡ് ഹാറ്റ് ഓപ്പണ്‍സ്റ്റാക്ക് 12 പുറത്തിറങ്ങി

സിഡ്‌നി: പ്രമുഖ ലിനക്‌സ്, ഓപ്പണ്‍സ്റ്റാക്ക് വിതരണക്കാരായ റെഡ് ഹാറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സോഫ്റ്റ്‌വെയറായ റെഡ് ഹാറ്റ് ഓപ്പണ്‍സ്റ്റാക്ക് പ്ലാറ്റ്‌ഫോമിന്റെ 12 -ാം പതിപ്പ് പുറത്തിറക്കി. സിഡ്‌നിയില്‍ നടക്കുന്ന ഓപ്പണ്‍സ്റ്റാക്ക് സമ്മിറ്റ് 2017 ല്‍ ആണ് നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. ഇതിലെ കണ്ടയ്‌നറൈസ്ഡ് സേവനം ലിനക്‌സ് കണ്ടെയ്‌നറില്‍ ഒാപ്പണ്‍സ്റ്റാക്ക് സേവനം ലഭ്യമാകാന്‍ സഹായിക്കുന്നു. കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി, കുറഞ്ഞ സങ്കീര്‍ണത, ഉയര്‍ന്ന ബഗ് ഫിക്‌സ് ശേഷി അതിവേഗ ആപ്ലിക്കേഷന്‍ എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകള്‍. കൂടാതെ റിസ്‌ക് മനേജ്‌മെന്റ്, ഡാറ്റാ കോംപ്ലിയന്‍സ് എന്നിവയ്ക്കായി അപ്‌ഗ്രേഡ്ഡ് ഡിസിഐ, വര്‍ധിച്ച് സുരക്ഷ എന്നിവയും ഓപ്പണ്‍സ്റ്റാക്ക് 12 ലുണ്ട്.

ഉപഭോക്താക്കള്‍ക്ക് നെ്റ്റ്‌വര്‍ക്ക് ടോപ്പോളജി നിര്‍വചിക്കാന്‍ കഴിയുന്ന കോംപോസിബിള്‍ നെറ്റ്‌വര്‍ക്കും പുതിയ പതിപ്പ് അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നെറ്റ്‌വര്‍ക്കിന്റെ ഉയര്‍ന്ന പരിധി നീക്കം ചെയ്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പോപ്പലുലാര്‍ എല്‍3 സ്പിന്‍, ലീഫ് ടോപ്പോളജി തുടങ്ങിയ ആവശ്യമായവ രൂപീകരിക്കാന്‍ ഓപ്പണ്‍സ്റ്റാക്ക് 12 ്അവസരം നല്‍കുന്നു.

പ്രൈവറ്റ്, പബ്ലിക്ക് ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി വികസിപ്പിച്ച പുതിയ ഓപ്പണ്‍സ്റ്റാക്ക് 12 ഹാറ്റ് എന്റര്‍പ്രൈസ് ലിനക്‌സിന്റെ വാണിജ്യ നിലവാരത്തിലുള്ള അടിത്തറയിലാണ് നിര്‍മിച്ചിരിക്കുന്നത്. റെഡ് ഹാക്ക് കസ്റ്റമര്‍ പോര്‍ട്ടല്‍ വഴി റെഡ് ഹാറ്റ് ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, റെഡ് ഹാറ്റ് ക്ലൗഡ് സ്യൂട്ട് സൊലൂഷന്‍ എന്ന നിലയില്‍ അടുത്ത ആഴ്ച്ച മുതല്‍ ഓപ്പണ്‍സ്റ്റാക്ക് 12 ലഭ്യമാകും. ബിബിവിഎ, ഫികോ, ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറി തുടങ്ങിയവര്‍ ഓപ്പണ്‍സ്റ്റാക്കിന്റെ ഉപഭോക്താക്കളാണ്.

Comments

comments

Categories: Business & Economy