ഇരുപതാം വാര്‍ഷികം കെങ്കേമമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്

ഇരുപതാം വാര്‍ഷികം കെങ്കേമമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്

വര്‍ണ്ണശബളമായ ആഘോഷപരിപാടികളാണ് ഒരുക്കുന്നത്. ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ മികച്ച ഓഫറുകള്‍. 20 ഭാഗ്യശാലികള്‍ക്ക് പ്രിവിലേജ് ക്ലബ് ഗോള്‍ഡ് അംഗത്വം

കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ് ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിരക്കുകളില്‍ അവിശ്വസനീയമായ ഓഫറുകള്‍ നല്കുന്നു. ഇക്കണോമി, ബിസിനസ് ക്ലാസുകളിലുമുള്ള ഓഫറുകള്‍ കൂടാതെ 20 ഭാഗ്യശാലികള്‍ക്ക് പ്രിവിലേജ് ക്ലബ് ഗോള്‍ഡ് അംഗത്വവും നല്കുന്നു. ഇതോടൊപ്പം പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് 50 ശതമാനം വരെ റിഡംപ്ഷന്‍ ടിക്കറ്റ് ലഭ്യമാണ്.

ഇരുപതാമത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകളും രണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകളുടെ നിരക്കില്‍ മൂന്ന് ബിസിനസ് ക്ലാസ് ടിക്കറ്റുകളും ലഭിക്കും. നവംബര്‍ 10 വരെയാണ് ഈ ഓഫറിന്റെ കാലാവധി. 2017 നവംബര്‍ ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

ഇരുപതാം വാര്‍ഷികത്തില്‍ ആഗോളപ്രചാരണത്തിന്റെ ഭാഗമായി ഇത്തരെമാരു ഓഫര്‍ ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ പറഞ്ഞു. ഈ വിശേഷ വര്‍ഷത്തില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് അവിശ്വസനീയമായ നിരക്കുകള്‍ ഇക്കണോമിയിലും ബിസിനസ് ക്ലാസിലും നല്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപതാം വാര്‍ഷികം പൂര്‍ത്തിയാക്കിയ ‘ഗോയിംഗ് പ്ലേസസ് ടുഗെദര്‍’ ആഘോഷങ്ങളില്‍ യാത്രക്കാരും പങ്കു ചേരുന്നു എന്ന് ഉറപ്പാക്കാനാണ് ഈ ഓഫറെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ശൃംഖലയില്‍ ബിസിനസ്, വിനോദ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന ലോകമെങ്ങുമുള്ള യാത്രക്കാര്‍ക്ക് ആ വിശേഷ ഓഫര്‍ പ്രയോജനപ്പെടുത്താമെന്നും 150 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഈ ഓഫര്‍ നീട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതാം വാര്‍ഷികം പൂര്‍ത്തിയാക്കിയ ‘ഗോയിംഗ് പ്ലേസസ് ടുഗെദര്‍’ ആഘോഷങ്ങളില്‍ യാത്രക്കാരും പങ്കു ചേരുന്നു എന്ന് ഉറപ്പാക്കാനാണ് ഈ ഓഫറെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍

ഇരുപതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്കൊപ്പം ഖത്തര്‍ എയര്‍വേയ്‌സ് 20 ദിവസത്തെ പ്രചാരണപരിപാടി സോഷ്യല്‍ മീഡിയ ചാനലുകളില്‍ ആരംഭിച്ചിട്ടുണ്ട്. #20ReasonsTo Fly എന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ഹാഷ് ടാഗ് കഴിഞ്ഞ ഇരുപത് വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന രീതിയിലാണ് നടപ്പാക്കുന്നത്.

അവാര്‍ഡിനര്‍ഹമായ ഖത്തര്‍ എയര്‍ലൈനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ ധാരാളം വിജയകരമായ ആഗോള പ്രമോഷനുകള്‍ ആരംഭിക്കുകയുണ്ടായി.

ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനുള്ള സ്‌കൈട്രാക്‌സ് അവാര്‍ഡ് ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ‘ഫ്‌ളൈ വിത്ത് ദ വേള്‍ഡ്‌സ് ബെസ്റ്റ് എയര്‍ലൈന്‍’ പ്രചാരണപരിപാടി, യാത്രക്കാര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം മെഗാ സമ്മാനങ്ങള്‍ നേടാന്‍ അവസരം ലഭ്യമാക്കുന്ന ഗ്ലോബല്‍ ട്രാവല്‍ ബൊട്ടീക്ക് പ്രചാരണപരിപാടി എന്നിവയുള്‍പ്പെടുന്നതാണ് ഈ ആഗോള പ്രചാരണപരിപാടികള്‍. എയര്‍ലൈനിന്റെ വിശാലമായ ആഗോള ശൃംഖലയില്‍ ഒരു വര്‍ഷം സൗജന്യമായി ഏത് ലക്ഷ്യസ്ഥാനത്തേക്കും യാത്ര ചെയ്യാമെന്നുള്ളതാണ് മെഗാസമ്മാനം.

2017-ല്‍ ഖത്തര്‍ എയര്‍വേയ്‌സ് ന്യൂസീലന്‍ഡിലെ ഓക്ക്‌ലന്‍ഡ്, അയര്‍ലന്‍ഡിലെ ഡബ്ലിന്‍, ഫ്രാന്‍സിലെ നൈസ്, ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്നീ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ കാന്‍ബറ, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, യുകെയിലെ കാര്‍ഡിഫ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഗോള ശൃംഖലകള്‍ 2018-ല്‍ ആരംഭിക്കും. ഇപ്പോള്‍ ഇരുപതാം വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഖത്തര്‍ എര്‍വേയ്‌സിന് ആറുഭൂഖണ്ഡളിലേക്കായി, ബിസിനസ്, വിനോദ ലക്ഷ്യസ്ഥാനങ്ങളിലേക്ക്, 200-ല്‍ക്കൂടുതല്‍ ആധുനിക ഫ്‌ളീറ്റുകളുണ്ട്.

Comments

comments

Categories: Arabia