മല്‍സരത്തിനു വാശിയേറുന്നു

മല്‍സരത്തിനു വാശിയേറുന്നു

ഈ മാസം നാലിനു ഐ ഫോണ്‍ x വിപണിയിലെത്തിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തിനു കടുപ്പമേറിയിരിക്കുകയാണ്. ഒട്ടേറെ സവിശേഷതകളുമായിട്ടാണു ആപ്പിള്‍ ഐ ഫോണ്‍ x എത്തിയിരിക്കുന്നത്. ഫേസ് ഐഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ തുടങ്ങിയവ ഏതാനും സവിശേഷതകളാണ്. എന്നാല്‍ ആപ്പിളിനെ മറികടക്കാന്‍ സാംസങും ഹുവായ്‌യും രംഗത്തെത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസം അവസാനത്തോടെയാണു സാംസങ് ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി നോട്ട് 8 പുറത്തിറക്കിയത്. സെപ്റ്റംബര്‍ 12 നായിരുന്നു ആപ്പിള്‍ ഐ ഫോണ്‍ x പുറത്തിറക്കിയത്.

സാംസങിന്റെ ഗ്യാലക്‌സി നോട്ട് 8 കൂടാതെ, ഗ്യാലക്‌സി എസ്8 എന്ന മോഡലിനും വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. സാംസങിന്റെ വൈദഗ്ധ്യമാണ് ഇതിലൂടെ പ്രകടമാക്കിയിരിക്കുന്നതെന്നു ടെക് ലോകം പറയുന്നു. 5.8 ഇഞ്ച് ഡിസ്‌പ്ലേ, 12,8 എംപി കാമറ, 4 ജിബി റാം, 64 ജിബി മെമ്മറി എന്നിവയാണ് ഇതിന്റെ പ്രത്യേകത. സാംസങിനും ആപ്പിളിനും വെല്ലുവിളി തീര്‍ത്തുകൊണ്ട് ഹുവായ് എന്ന കമ്പനിയും രംഗത്തുവന്നിട്ടുണ്ട്. ഹുവായ് മേറ്റ് 10 പ്രോ എന്ന മോഡലിലൂടെയാണ് ഇവര്‍ വിപണിയില്‍ ശക്തമായ മല്‍സരം കാഴ്ചവയ്ക്കുന്നത്. ഈ ഫോണിലുള്ള കിരിന്‍ 970 എന്ന പ്രൊസസര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുള്ളതാണ്. 6 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണ്‍ ലോഞ്ച് ചെയ്‌തെങ്കിലും വിപണിയില്‍ ഈ മാസത്തിന്റെ പകുതിയോടെ മാത്രമായിരിക്കും എത്തുക.

വിപണിയിലെ മല്‍സരം കൊഴുപ്പിക്കാന്‍ വണ്‍ പ്ലസ് 5ടി എന്ന സ്മാര്‍ട്ട് ഫോണും എത്തിയിട്ടുണ്ട്. ഈ മാസം പകുതിയോടെ അവതരിപ്പിക്കുമെന്നാണു കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 6 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 8 ജിബി റാം തുടങ്ങിയവയാണു ഫോണിന്റെ പ്രധാന സവിശേഷതകളായി പറയുന്നത്. ഇതിനൊക്കെ പുറമേ ഗൂഗിളിന്റെ പിക്‌സല്‍ 2 ശ്രേണിയില്‍പ്പെട്ട ഫോണും മല്‍സരം കൊഴുപ്പിക്കാന്‍ രംഗത്തുണ്ട്.

Comments

comments

Categories: FK Special