നേട്ടം കൊയ്ത് ഷുവാ കാപ്പിറ്റല്‍

നേട്ടം കൊയ്ത് ഷുവാ കാപ്പിറ്റല്‍

നൂതനസാങ്കേതികവിദ്യയിലും വൈവിധ്യവല്‍ക്കരണത്തിലുമാണ് ഇപ്പോള്‍ ഷുവാ ശ്രദ്ധ വെക്കുന്നത്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന ദാതാവായ ഷുവാ കാപ്പിറ്റലിന്റെ അറ്റലാഭം 6.3 മില്യണ്‍ ഡോളറിലേക്കെത്തിയെന്ന് മൂന്നാം പാദഫലങ്ങള്‍. ലാഭകരമായ മൂന്നാം പാദമാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് 165 ശതമാനം വര്‍ധന ലാഭത്തിലുണ്ടായി. അതേസമയം 2016 മൂന്നാം പാദത്തിലെ അറ്റ നഷ്ടം 9.5 മില്ല്യണ്‍ ഡോളറായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പുതിയ ബോര്‍ഡ് ചുമതലയേറ്റിരുന്നു. മേഖലയിലെ ഫിനാന്‍ഷ്യല്‍ സെക്റ്ററില്‍ പ്രധാന സാന്നിധ്യമായി സ്ഥാപനം വീണ്ടും രംഗത്തു വന്നതിനു പിന്നില്‍ പുതിയ ഓഹരിയുടമകളായ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പാണെന്ന് ഷുവ വ്യക്തമാക്കുന്നു.

സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ലാഭം കൊയ്ത ഷുവ അവിടെ ഹോസ്പ്റ്റാലിറ്റി ഫണ്ടുകള്‍ കൈകാര്യം ചെയ്യുകയും കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി വന്‍കിട പദ്ധതികള്‍ വികസിപ്പിക്കുകയും ചെയ്യുന്നു

2016 നവംബറില്‍ ഷുവയുടെ 48 ശതമാനം ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയത്. സൗദി അറേബ്യയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ലാഭം കൊയ്ത ഷുവ അവിടെ ഹോസ്പ്റ്റാലിറ്റി ഫണ്ടുകള്‍ കൈകാര്യം ചെയ്യുകയും കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി വന്‍കിട പദ്ധതികള്‍ വികസിപ്പിക്കുകയും ചെയ്യുന്നു. യുഎഇ വിപണിയില്‍ അടുത്തിടെയാണ് തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് അസറ്റ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തുടക്കം കുറിച്ചത്.

മൂന്നാം പാദം 408 മില്യണ്‍ ഡോളറിന്റെ ദുബാവി എന്ന ശൈഖ് സയദ് റോഡില്‍ സ്ഥിതി ചെയ്യുന്ന മികസ്ഡ് യൂസ്ഡ് ടവര്‍റിന്റെ വികസന പദ്ധതിക്കാണ് സാക്ഷ്യം വഹിച്ചത്. സുസ്ഥിര വളര്‍ച്ച നേടിയെടുക്കുന്നതിലേക്ക് കമ്പനി തയാറായിക്കഴിഞ്ഞുവെന്ന് ഷുവാ കാപ്പിറ്റല്‍ ജനറല്‍ മാനേജര്‍ ഫവാദ് താരിഖ് ഖാന്‍ പറഞ്ഞു. ശക്തവും കാര്യക്ഷമവുമായ ഒരു ബിസിനസ് മാതൃക ഇപ്പോഴുണ്ട്.

നൂതനസാങ്കേതികതയിലും വൈവിധ്യവല്‍ക്കരണത്തിലുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ സുസംഘടിതമായിട്ടുണ്ടെന്നും, മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ വിപുലീകരണത്തിലൂടെയും ഏറ്റെടുക്കലിലൂടെയും കൂടുതല്‍ വളര്‍ച്ച ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Arabia