നൈജീരിയന്‍ തലസ്ഥാനത്തേക്കുള്ള ഫ്‌ളൈറ്റുകള്‍ എമിറേറ്റ്‌സ് പുനരാരംഭിക്കും

നൈജീരിയന്‍ തലസ്ഥാനത്തേക്കുള്ള ഫ്‌ളൈറ്റുകള്‍ എമിറേറ്റ്‌സ് പുനരാരംഭിക്കും

ഡിസംബര്‍ 15 മുതല്‍ സര്‍വീസ് തുടങ്ങും

ദുബായ്: നൈജീരിയന്‍ നഗരമായ ലാഗോസിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി എമിറേറ്റ്‌സ്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ അബുജയിലേക്ക് ആഴ്ചയില്‍ നാല് ദിവസമുള്ള ഫ്‌ളൈറ്റ് ഡിസംബര്‍ 15 മുതല്‍ സര്‍വീസ് തുടരും. നിലവില്‍ ദുബായില്‍ നിന്ന് ലാഗോസിലേക്കുള്ള പ്രതിദിന സര്‍വീസിന് സമാനമായി ഈ സര്‍വീസുകളും എമിറേറ്റ്‌സിന്റെ ബോയിംഗ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് ഓപ്പറേറ്റ് ചെയ്യുക.

തങ്ങളുടെ ഫ്‌ളൈറ്റുകള്‍ പുനസ്ഥാപിക്കാനുള്ള സൗകര്യമൊരുക്കിയതില്‍ നൈജീരിയന്‍ അധികാരികളോട് എമിറേറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ്, കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്, ആഫ്രിക്ക ഒര്‍ഹാന്‍ അബ്ബാസ് നന്ദി പറഞ്ഞു. നൈജീരിയന്‍ ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവയ്ക്കും അതുവഴി സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എമിറേറ്റ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിപണിയാണ് നൈജീരിയയെന്ന് അബ്ബാസ്

എമിറേറ്റ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിപണിയാണ് നൈജീരിയയെന്ന് അബ്ബാസ് വ്യക്തമാക്കി. ദുബായ്ക്കും നൈജീരിയയിലെ രണ്ട് പ്രധാന നഗരങ്ങളായ അബുജ, ലാഗോസ് എന്നിവിടങ്ങളിലേക്കും 11 പ്രതിവാര ഫ്‌ളൈറ്റുകള്‍ കൂട്ടിച്ചേര്‍ത്തത് ഈ വസ്തുതയെ സാധൂകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ബിസിനസ് – വിനോദ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണെന്നും നൈജീരിയയിലെ യാത്രക്കാര്‍ക്ക് ഏറ്റവും നൂതനമായ സൗകര്യങ്ങളോടുകൂടിയ എയര്‍ക്രാഫ്റ്റ് സൗകര്യങ്ങള്‍ നല്‍കുക എന്നതിനോടൊപ്പം കണക്റ്റിവിറ്റി വര്‍ധിരപ്പിക്കുക എന്നതിനും പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ പപ്പാസിറ്റി വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ പുതിയ ഓരോ ഫ്‌ളൈറ്റിനും 23 ടണിന്റെ കാര്‍ഗോ കപ്പാസിറ്റിയും ഉണ്ടായിരിക്കും.

ലാഗോസിലേക്കുള്ള ഇകെ781 വിമാനം എല്ലാ ദിവസവും ദുബായില്‍ നിന്ന് രാവിലെ 3. 55ന് പുറപ്പെട്ട് 9.05ന് ലാഗോസില്‍ എത്തും. തിരിച്ച് ലാഗോസില്‍ നിന്നുള്ള ഇകെ782 ഫ്‌ളൈറ്റ് ഉച്ചയ്ക്ക് 12 .40ന് പുറപ്പെട്ട് 10.55ന് ദുബായില്‍ എത്തിച്ചേരും. ദുബായില്‍ നിന്നുള്ള അബുജ ഫ്‌ളൈറ്റ് ഇകെ785 തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10.35ന് പുറപ്പെട്ട് 3.33ന് അബുജയിലെത്തും. തിരിച്ച് അബുജയില്‍ നിന്ന് വൈകിട്ട് 6.55നുള്ള ഫ്‌ളൈറ്റ് അടുത്ത ദിവസം 4.35ന് ദുബായില്‍ എത്തിച്ചേരും. യാത്രക്കാര്‍ക്ക് ന്യൂയോര്‍ക്ക്, ഹുസ്റ്റണ്‍, ലണ്ടന്‍, ബെയ്‌റൂട്ട്, സിയോള്‍, തായ്‌പെയ്, സിംഗപ്പൂര്‍, ബെയ്ജിംഗ്, ഷാംഗ്ഹായ്, ഗ്വോംഗ്‌ജോ, മുംബൈ, ഡെല്‍ഹി, സിഡ്‌നി, എന്നിവിടങ്ങളിലേക്കെല്ലാം കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടുന്ന വിധത്തിലാണ് ദുബായിലേക്കുള്ള വിമാനത്തിന്റെ എത്തിച്ചേരല്‍ ക്രമീകരിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia

Related Articles