ചൈന രണ്ട് നാവിഗേഷന്‍ ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു

ചൈന രണ്ട് നാവിഗേഷന്‍ ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു

യുഎസിന്റെ ജിപിഎസിനോട് മല്‍സരിക്കുന്നതിനായി സ്വന്തമായി നാവിഗേഷന്‍ സംവിധാനം നിര്‍മിക്കുന്ന ചൈന ഒരു റോക്കറ്റ് ഉപയോഗിച്ച് രണ്ട് BeiDou-3 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍നിന്നും ഞായറാഴ്ച രാത്രിയാണു വിക്ഷേപിച്ചതെന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു.

BeiDou നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിലെ മൂന്നാം ഘട്ടമാണ് ഇന്നലെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍. ചൈനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന പദ്ധതിക്ക് പ്രയോജനകരമാകുമെന്നു കരുതപ്പെടുന്നതാണ് ഈ ഉപഗ്രഹം. യുഎസിനും റഷ്യയ്ക്കും ശേഷം സ്വന്തമായി നാവിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാവുകയാണു ചൈന.

Comments

comments

Categories: FK Special