ക്യൂബില്‍ 2000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ക്യൂബില്‍ 2000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ന്യൂഡെല്‍ഹി: ക്യൂബ് ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിലെ 300 മില്യണ്‍ രൂപ(2000 കോടി രൂപ) യുടെ ന്യൂനപക്ഷ ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) വാങ്ങും. ഇന്ത്യയിലെ റോഡ് പ്ലാറ്റ്‌ഫോം കമ്പനികളില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമാണിത്. ഇന്ത്യയുടെ ഉപരിതല അടിസ്ഥാന സൗകര്യ മേഖലയിലെ എഡിഐഎയുടെ ആദ്യ നിക്ഷേപമാണിത്.

പുതിയ ടോള്‍ റോഡ് ആസ്തികള്‍ ഏറ്റെടുക്കുന്നതിനായാണ് ഫണ്ട് ഉപയോഗിക്കുകയെന്നാണ് ക്യൂബ് ഹൈവേ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വതന്ത്രവും പ്രൊഫഷണല്‍ നിയന്ത്രണത്തിലുള്ളതുമായ റോഡ് ആന്‍ഡ് ഹൈവേ പ്ലാറ്റ്‌ഫോമാണ് ക്യൂബ് ഹൈവേ. ഇന്ത്യയില്‍ 1300കിലോമീറ്റരിലധികം ഹൈവേയുടെ പ്രവര്‍ത്തനം അവരുടെ നിയന്ത്രണത്തിലാണ്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ ഐ സ്‌ക്വയേഡ് കാപിറ്റലും ലോകബാങ്കിന്റെ സ്വകാര്യ നിക്ഷേപ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ക്യൂബ് രൂപീകരിച്ചത്. ഇന്ത്യയിലെ നാല് ടോള്‍ റോഡ് പദ്ധതികള്‍ കൈകാര്യം ചെയ്യുന്നത് ക്യൂബ് ഹൈവേയ്‌സാണ്.

Comments

comments

Categories: More