വൈവിധ്യ ഡിസൈനുകളില്‍ വിസ്മയം തീര്‍ത്ത ബോട്ടിക്

വൈവിധ്യ ഡിസൈനുകളില്‍ വിസ്മയം തീര്‍ത്ത ബോട്ടിക്

സാധാരണ വസ്ത്രങ്ങള്‍ മുതല്‍ പാര്‍ട്ടി വെയറുകള്‍വരെ വൈവിധ്യമാര്‍ന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത് പാലക്കാടിന്റെ വസ്ത്ര സങ്കല്പത്തെ മാറ്റി മറിക്കുകയാണ് സുഗിനി ഫാഷന്‍ ഡിസൈനിംഗ് സ്റ്റുഡിയോ. ആളുകള്‍ക്ക് വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഡിസൈനുകള്‍ നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്ററായ തസ്‌നിം ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

പാലക്കാടിന്റെ തനത് വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് മാറ്റൊരു മുഖം നല്‍കാന്‍ ശ്രമിക്കുകയാണ് സുഗിനി ഫാഷന്‍ ഡിസൈനിംഗ് സ്റ്റുഡിയോയിലൂടെ സൂഫിയാനും ഭാര്യ തസ്‌നിമും. ഫാഷന്‍ ഡിസൈനിംഗ് ഒരു പാഷനായി കണ്ടിരുന്ന രണ്ടുപേരും അവരുടെ സ്വപ്‌നം സുഗിനിയിലൂടെ സാക്ഷാത്കരിക്കുകയാണ്. പാലക്കാട് റോബിന്‍സണ്‍ റോഡില്‍ ഇക്കഴിഞ്ഞ ഒക്‌റ്റോബര്‍ മാസമാണ് സുഗിനി ഒരു ഷോപ്പ് എന്ന രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ സുഗിനി എന്ന ബ്രാന്‍ഡില്‍ ഇവര്‍ വസ്ത്ര നിര്‍മാണം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. തുടക്കത്തില്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടും വിധം വസ്ത്രങ്ങള്‍ ഫ്രീലാന്‍സ് ചെയ്തുകൊടുക്കുകയായിരുന്നു. സുഗിനിയുടെ ഷോറൂം ഫാഷന്‍ സിറ്റിയായ എറണാകുളത്ത് തുടങ്ങാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പാലക്കാട് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു പരീക്ഷണ അടിസ്ഥാനത്തിലായിരുന്നു സുഗിനിയുടെ തുടക്കമെന്നും തസ്‌നിം പറയുന്നു.

സാധാരണ വസ്ത്രങ്ങള്‍ തുടങ്ങി പാര്‍ട്ടി വെയറുകള്‍വരെ വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ സുഗിനിയില്‍ ലഭ്യമാണ്. ആളുകള്‍ ആവശ്യപ്പെടുന്ന ഡിസൈനുകളിലും വസ്ത്രങ്ങള്‍ ചെയ്തു നല്‍കുന്നുണ്ട്. 1500 രൂപ മുതല്‍ തുടങ്ങുന്ന കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വിലയുള്ള പാര്‍ട്ടി വെയറുകളും സുഗിനി ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്. ആവശ്യാനുസരണം കുറഞ്ഞ വിലയിലും സുഗിനിയില്‍ ഡിസൈന്‍ ലഭ്യമാണ്. വസ്ത്രങ്ങള്‍ പുതുമ നിറഞ്ഞ ആശയങ്ങളോടെ അവതരിപ്പിക്കുക മാത്രമല്ല അവ ഏതെല്ലാം തരത്തില്‍ അണിയാമെന്നുള്ള ഉപദേശങ്ങളും സുഗിനി ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നു. പാലക്കാടുള്ള മറ്റ് ബോട്ടിക്കുകളില്‍ നിന്നും സുഗിനിയെ വ്യത്യസ്തമാക്കുന്നതും ഇത്തരത്തിലുള്ള പ്രത്യേകതകളാണ്. പാലക്കാട് ജില്ലയില്‍ വസ്ത്ര മേഖലയിലെ ഏക ഫാഷന്‍ കംപ്ലീറ്റ് ബോട്ടിക് എന്നുതന്നെ സുഗിനിയെ വിശേഷിപ്പിക്കാം.

ഒരു പരീക്ഷണാ അടിസ്ഥാനത്തിലായിരുന്നു സുഗിനിയുടെ തുടക്കം. സാധാരണ വസ്ത്രങ്ങള്‍ തുടങ്ങി പാര്‍ട്ടി വെയറുകള്‍വരെ വൈവിധ്യമാര്‍ന്ന ഡിസൈനുകളില്‍ സുഗിനിയില്‍ ലഭ്യമാണ്. ആളുകള്‍ ആവശ്യപ്പെടുന്ന ഡിസൈനുകളിലും വസ്ത്രങ്ങള്‍ ചെയ്തു നല്‍കുന്നുണ്ട്. 1500 രൂപ മുതല്‍ തുടങ്ങുന്ന കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വിലയുള്ള പാര്‍ട്ടി വെയറുകളും സുഗിനി ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്

തസ്‌നിം സി എ
മാനേജിംഗ് ഡയറക്റ്റര്‍

സുഗിനി ഫാഷന്‍ ഡിസൈനിംഗ് സ്റ്റുഡിയോ

വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്തതയും പുതുമയും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. മെട്രോ നഗരങ്ങളില്‍ നിന്നുമാറി പാലക്കാടന്‍ ഗ്രാമപ്രദേശത്ത് സുഗിനി പോലൊരു ബോട്ടിക് തുടങ്ങുമ്പോള്‍ ആളുകള്‍ക്ക് വ്യത്യസ്തവും മനോഹരവുമായ വസ്ത്രങ്ങള്‍ നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നതെന്നും ഇവര്‍ പറയുന്നു. കോയമ്പത്തൂരിലെ പിഎസ്ജി കോളെജില്‍ നിന്നും ബി ടെക് ഫാഷന്‍ ടെക്‌നോളജി പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ തസ്‌നിമിന്റെ ആഗ്രഹമായിരുന്നു സുഗിനി പോലെയൊരു സ്ഥാപനം തുടങ്ങണമെന്നത്. ചെറുപ്പം മുതല്‍ വസ്ത്ര ഡിസൈനിംഗിനോടുള്ള താല്‍പര്യം മുന്‍നിര്‍ത്തിയാണ് പഠനത്തിനായി ഫാഷന്‍ ഡിസൈനിംഗ് തന്നെ തെരഞ്ഞെടുത്തതെന്നും, ആ സ്വപ്നം സുഗിനിയിലൂടെ പൂവണിഞ്ഞതായും തസ്‌നിം സാക്ഷ്യപ്പെടുത്തുന്നു. എന്തിനും കൂട്ടായി രക്ഷിതാക്കള്‍ തസ്‌നിമിനൊപ്പമുണ്ടായിരുന്നു, ഫാഷന്‍ ഡിസൈനിംഗിനോട് താല്‍പര്യമുള്ള ഒരു ജീവിതപങ്കാളി കൂടിയെത്തിയപ്പോള്‍ ആ പിന്തുണ പൂര്‍ണമായി. ഇന്ന് സുഗിനിയുടെ എല്ലാവിധ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത് സൂഫിയാനും തസ്‌നിമും ചേര്‍ന്നാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ വസ്ത്ര വിപണന രംഗത്തെ മികച്ച ബ്രാന്‍ഡായി സുഗിനിക്ക് മാറാന്‍ സാധിച്ചതിനു പിന്നില്‍ ഈ പിന്തുണയും പ്രോത്സാഹനവുമാണെന്ന് തസ്‌നിം പറയുന്നു.

Comments

comments

Related Articles