ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് ഈ മാസം 16 ന്

ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് ഈ മാസം 16 ന്

കാലിഫോര്‍ണിയയിലെ പ്ലാന്റിലായിരിക്കും ഇലക്ട്രിക് സെമി ട്രക്കിന്റെ ലോഞ്ച്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ഇലക്ട്രിക് മൊബിലിറ്റി, ടെക്‌നോളജി രംഗങ്ങളിലെ അതികായനായ ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് ട്രക്ക് ഈ മാസം 16 ന് അവതരിപ്പിക്കും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സെമി ട്രക്ക് പുറത്തിറക്കുന്നത് ടെസ്‌ല നീട്ടിവെച്ചിരുന്നു. കാലിഫോര്‍ണിയയിലെ പ്ലാന്റിലായിരിക്കും ഇലക്ട്രിക് സെമി ട്രക്കിന്റെ ലോഞ്ച്.

ഡിസൈന്‍ ലാംഗ്വേജ്, ഫ്യൂച്ചറിസ്റ്റിക് ലുക്ക് എന്നിവയുടെ കാര്യത്തില്‍ ടെസ്‌ല സെമി ട്രക്ക് വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈവേകളില്‍ കാറ്റ് സൃഷ്ടിക്കുന്ന പ്രതിരോധം കുറയ്ക്കുന്നതിന് ട്രക്കിന്റെ എയ്‌റോഡൈനാമിക്‌സ് വളരെ മികച്ചതായിരിക്കും.

കൂടുതല്‍ എയ്‌റോഡൈനാമിക് ലഭിക്കുന്നതിന് റാപ്എറൗണ്ടിലാണ് വിന്‍ഡ്‌സ്‌ക്രീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

ടെസ്‌ലയുടെ ക്ഷണപത്രത്തില്‍ സെമി ട്രക്കിന്റെ ടീസര്‍ ചിത്രം കൊടുത്തിട്ടുണ്ട്. വൈഡ് സ്റ്റാന്‍സ് തോന്നിപ്പിക്കുന്ന ട്രക്കിന്റെ കാബിന്‍ അല്‍പ്പം ഉയര്‍ന്നതാണെന്ന് ചിത്രം വ്യക്തമാക്കുന്നു. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഓറഞ്ച് നിറത്തിലുള്ള എല്‍ഇഡി മാര്‍ക്കര്‍ ലൈറ്റുകള്‍ എന്നിവ ആകര്‍ഷകങ്ങളാണ്. യുഎസ് മോട്ടോര്‍ വാഹന നിയമമനുസരിച്ച് വലിയ ട്രക്കുകള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള എല്‍ഇഡി മാര്‍ക്കര്‍ ലൈറ്റുകള്‍ നിര്‍ബന്ധമാണ്. കൂടുതല്‍ എയ്‌റോഡൈനാമിക് ലഭിക്കുന്നതിന് റാപ്എറൗണ്ടിലാണ് വിന്‍ഡ്‌സ്‌ക്രീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സെമി ട്രക്കിന് ചെറിയ-ഇടത്തരം റേഞ്ച് മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് കരുതുന്നു. ടെസ്‌ല സ്ഥാപിച്ച സൂപ്പര്‍ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതിന് സെമി ട്രക്കില്‍ ക്വിക്ക് ചാര്‍ജിംഗ് സംവിധാനമുണ്ടായിരിക്കും.

Comments

comments

Categories: Auto