ജപ്പാനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടിന് റെസിഡന്‍സി

ജപ്പാനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബോട്ടിന് റെസിഡന്‍സി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അത്ഭുതകരമാം വിധമാണു മുന്നേറ്റം നടത്തുന്നത്. ഓരോ ദിവസവും എഐ ഗവേഷണരംഗത്തുനിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഇത്തരത്തിലൊരു വാര്‍ത്തയാണു ജപ്പാനില്‍നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ശനിയാഴ്ച ആദ്യമായി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഥാപാത്രത്തെ (AI bot) നഗരത്തിലെ താമസക്കാരനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏഴ് വയസുള്ള ഒരു കുട്ടിയുടേതിനു സമാനതയുള്ള രൂപമാണ് ഈ വെര്‍ച്വല്‍ കഥാപാത്രത്തിനുള്ളത്. Shibuya Mirai എന്നു പേരുള്ള എഐ ബോട്ടിന്, ജപ്പാനില്‍ പരക്കെ ഉപയോഗിക്കപ്പെടുന്ന LINE എന്ന മെസേജിംഗ് ആപ്പില്‍ മനുഷ്യരുമായി വാചക സംഭാഷണങ്ങള്‍ നടത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണു മനുഷ്യരുടെ പേര് വിവരങ്ങളുള്ള രജിസ്റ്റര്‍ ബുക്കില്‍ എഐ ബോട്ടിന്റെ അഥവാ വെര്‍ച്വല്‍ മനുഷ്യന്റെ പേരും ഉള്‍പ്പെടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Shibuya എന്നത് ടോക്യോയിലെ ഒരു പ്രദേശത്തിന്റെ പേരാണ്. Mirai എന്നതിന് ജാപ്പനീസ് ഭാഷയില്‍ ഭാവി എന്നാണ് അര്‍ഥം. മൈക്രോസോഫ്റ്റാണ് Shibuya Mirai എന്ന എഐ കഥാപാത്രത്തെ വികസിപ്പിച്ചെടുത്തത്. മനുഷ്യരെ പോലെ സംസാരിക്കാനും നിരീക്ഷിക്കാനും ചിത്രങ്ങളെടുക്കാനും ഈ വെര്‍ച്വല്‍ മനുഷ്യനും സാധിക്കും.
കഴിഞ്ഞ മാസം 25നു സൗദി അറേബ്യയിലെ ഭരണകൂടം കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമനുഷ്യനായ സോഫിയക്കു പൗരത്വം നല്‍കിയിരുന്നു. മനുഷ്യനെ പോലെ സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ് സോഫിയ.

Comments

comments

Categories: FK Special