കത്തയ് പസിഫിക് ഓഹരികള്‍ വാങ്ങി ഖത്തര്‍ എയര്‍വേസ്

കത്തയ് പസിഫിക് ഓഹരികള്‍ വാങ്ങി ഖത്തര്‍ എയര്‍വേസ്

662 മില്ല്യണ്‍ ഡോളറിനാണ് ഇടപാട്. ഏഷ്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഖത്തര്‍ എയര്‍വേസിന് പുതിയ ഡീല്‍ സഹായകമാകും

ദോഹ: ഖത്തര്‍ എയര്‍വേസ് സുപ്രധാനമായ ഏറ്റെടുക്കല്‍ നടത്തുന്നു. കത്തയ് പസിഫിക് എയര്‍വേസിന്റെ 9.6 ശതമാനം ഓഹരി വാങ്ങാനാണ് ഖത്തര്‍ എയര്‍വേസ് തീരുമാനിച്ചിരിക്കുന്നത്, ഇതോടെ ഏഷ്യയില്‍ കമ്പനി സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമായി. ഹോങ്കോംഗ് കേന്ദ്രമാക്കിയ കിംഗ്‌ബോര്‍ഡ് കെമിക്കല്‍ ഹോള്‍ഡിംഗ്‌സ് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിന്നാണ് ഖത്തര്‍ ഓഹരി വാങ്ങു്‌നനത്.

662 മില്ല്യണ്‍ ഡോളറിന്റേതാണ് ഇടപാടെന്ന് തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കുന്നു. ഖത്തര്‍ എയര്‍വേസിന്റെ നിക്ഷേപ തന്ത്രങ്ങള്‍ ശക്തിപ്പെടുത്താനാണ് പുതിയ നീക്കമെന്ന് ഡീലിന് സ്ഥിരീകരണം നല്‍കിക്കൊണ്ട് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

കിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ ആദ്യമായാണ് ഒരു വിമാനകമ്പനി ഇത്തരത്തിലൊരു നിക്ഷേപം നടത്തുന്നത്. കത്തയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓഹരി ഉടമായായി ഡീല്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ എയര്‍വേസ് മാറും.

കിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ ആദ്യമായാണ് ഒരു വിമാനകമ്പനി ഇത്തരത്തിലൊരു നിക്ഷേപം നടത്തുന്നത്. കത്തയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓഹരി ഉടമായായി ഡീല്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തര്‍ എയര്‍വേസ് മാറും.

ലോകത്തെ ഏറ്റവും വലിയ ഏവിയേഷന്‍ വിപണിയായി ഒരു പതിറ്റാണ്ടിനുള്ളില്‍ മാറുമെന്ന് കരുതുന്ന ചൈനയിലേക്ക് ഇതോടെ ഖത്തര്‍ എയര്‍വേസിന് പ്രവേശനം ലഭിക്കും. അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പില്‍ നിക്ഷേപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് മാസങ്ങള്‍ക്കുള്ളിലാണ് ഖത്തര്‍ എയര്‍വേസിന്റെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.

രണ്ട് വിമാനകമ്പനികളും സഹകരിച്ച് നീങ്ങിയാല്‍ ഈ വിപണിയില്‍ അല്‍ഭുതം തീര്‍ക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഓഹരി വില്‍പ്പനയുടെ വാര്‍ത്ത വന്നെങ്കിലും കത്തയുടെ ഓഹരി വിലയില്‍ തിങ്കളാഴ്ച്ച വലിയ കുതിപ്പൊന്നും പ്രകടമായില്ല, 4.9 ശതമാനം ഇടിയുകയും ചെയ്തു. ഖത്തര്‍ എയര്‍വേസിന്റെ പ്രവേശനത്തോടെ കത്തയ് പസിഫിക് എയര്‍ ചൈനയുമായി ലയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമമായി. ഏകദേശം 30 ശതമാനത്തോളം കത്തയ് പസിഫിക്കിന്റെ ഓഹരി കൈവശം വെച്ചിരിക്കുന്നത് എയര്‍ ചൈനയാണ്. പുതിയ നീക്കത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് എയര്‍ ചൈന അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Arabia