കോസ്‌മെറ്റിക് വിപണിയിലെ നോനി മാജിക്ക്

കോസ്‌മെറ്റിക് വിപണിയിലെ നോനി മാജിക്ക്

നോനി എന്ന ചെറിയൊരു പഴം ലോകത്തിന്റെ സൂപ്പര്‍ ഫ്രൂട്ട് ആയത് അതിന്റെ അപൂര്‍വ ഔഷധമൂല്യം കൊണ്ടാണ്. നോനിയുടെ സൗന്ദര്യവര്‍ധക ശേഷിയും അതിവിപുലമായ കോസ്‌മെറ്റിക് വിപണിയില്‍ അതിന്റെ വലിയ സാധ്യതയും ഒരു മലയാളി സംരംഭകന്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് നോനി ബ്ലാക്ക് മാജിക് എന്ന കേശസൗന്ദര്യവര്‍ധക ഉല്‍പന്നം. പ്രിസ് ട്രേഡിംഗ് കമ്പനി പുറത്തിറക്കുന്ന നോനി ബ്ലാക്ക് മാജിക്ക്, നോനി ജ്യൂസ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിപണി ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു. ബി ടു ബി മാതൃകയില്‍ പ്രൊഫഷണല്‍ സീരീസ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്കും പ്രിസ് ട്രേഡിംഗ് കമ്പനി ചുവടുവെക്കുകയാണ്. നോനിയുടെ ബിസിനസ് മാജിക്കിനെക്കുറിച്ച് പ്രിസ് ട്രേഡിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ എബ്രഹാം സംസാരിക്കുന്നു.

എന്താണ് പ്രിസ് ട്രേഡിംഗ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിജയ രഹസ്യം?

ഉപയോക്താക്കളില്‍ നിന്നുള്ള മികച്ച അഭിപ്രായവും അവര്‍ നല്‍കിയ മൗത്ത് പബ്ലിസിറ്റിയുമാണ് ബ്രാന്‍ഡിന്റെ വിജയത്തിനു പിന്നില്‍. നിലവാരം, ഉപയോഗിക്കാനുള്ള എളുപ്പം, ഉല്‍പ്പന്നത്തിന്റെ ഫോര്‍മുലേഷന്‍ എന്നിവയെല്ലാമാണ് ഉല്‍പ്പന്നത്തെ വേറിട്ടു നിര്‍ത്തുന്നത്. അമോണിയ വിമുക്തമായ ഹെയര്‍ കളറിംഗ് ഉല്‍പ്പന്നമാണ് നോനി ബ്ലാക്ക് ഹെയര്‍ മാജിക്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഗുണമേന്‍മാ അവാര്‍ഡ് നേടിയ കമ്പനിയായ ബിഎസ് വൈ ആണ് ഇത് നിര്‍മിക്കുന്നത്. 100 ശതമാനം നോനി പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നമെന്ന നിലയില്‍ തികച്ചും പ്രകൃതിദത്തമായ ഉല്‍പ്പന്നമാണിത്. മുടിയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം പത്ത് മിനുട്ട് കഴിഞ്ഞ് ശുദ്ധജലത്തില്‍ കഴുകിക്കളയണം. ഷാംപൂവോ മറ്റ് സാധനങ്ങളോ ഉപയോഗിച്ച് മുടി വൃത്തിയാക്കേണ്ട ആവശ്യമില്ല. സ്വാഭാവികമായ കറുത്ത നിറം മുടിക്ക് ലഭിക്കുന്നതോടൊപ്പം മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും താരന്‍ മാറ്റാനും ഇതിന്റെ ഉപയോഗം സഹായിക്കും.കോശങ്ങളുടെ പുനര്‍ക്രമീകരണത്തിനും നവ ജീവനത്തിനും സഹായിക്കുന്ന ഘടകങ്ങളടങ്ങിയ അമൂല്യ ഔഷധസത്താണ് നോനി ജ്യൂസ്. പ്രിസ് ട്രേഡിംഗ് കമ്പനി വിപണിയിലെത്തിക്കുന്ന നോനി ജ്യൂസ് 100 ശതമാനം പ്രകൃതിദത്തമാണ്. ഇതാണ് ഞങ്ങളുടെ ഉല്‍പ്പന്നത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്ന ഘടകം. നോനി ബ്ലാക്ക് ഹെയര്‍ മാജിക്, ബിഎസ് വൈ നോനി ജ്യൂസ്, വണ്‍ മിനിറ്റ് ഹെയര്‍ കളര്‍, നാച്ചുറല്‍ നെയില്‍ പോളിഷ് എന്നിവയാണ് ഞങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.

നോനി പഴത്തിന്റെ ഈ ആരോഗ്യവശങ്ങള്‍ തിരിച്ചറിഞ്ഞത് എങ്ങനെയാണ്?

നോനി പഴത്തിന്റെ ഔഷധ ഗുണത്തെ കുറിച്ച് പണ്ടു മുതല്‍ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഹവായ് ദ്വീപിലെ ആളുകളുടെ ആയുര്‍ദൈര്‍ഘ്യത്തിന് പിന്നില്‍ ഈ പഴമാണ്. അവിടെയാണ് നോനി പഴം കൂടുതലായുള്ളത്. അവരുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് നോനി.
‘ഇന്ത്യന്‍ മള്‍ബറി’ എന്ന പേരിലും അറിയപ്പെടുന്ന നോനിപ്പഴം രാരടോംഗ, സമോവ, ഫിജി തുടങ്ങിയ ദ്വീപുകളിലെ പ്രധാന ഭക്ഷ്യവസ്തുവാണ്. നോനി പഴത്തിന്റെ ഔഷധഗുണത്തെ കുറിച്ച് വ്യക്തമായി പഠിച്ചതിനു ശേഷമാണ് ഇതിലേക്ക് എത്തുന്നത്. വിപണിയില്‍ ലഭിക്കുന്ന ഹെയര്‍ കളറുകളില്‍ എല്ലാം വലിയ തോതില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ആ ഫോര്‍മുലേഷനില്‍ നിന്നുമാറി ഒരു ഹെര്‍ബല്‍ ഫോര്‍മുലേഷനിലാണ് ഉല്‍പ്പന്നം തയാറാക്കിയിരിക്കുന്നത്. ശക്തമായ ആര്‍ ആന്‍ഡ് ഡി ഡിവിഷന്‍ തന്നെ ഉല്‍പ്പന്നത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉല്‍പ്പന്നത്തില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്.

പ്രൊഫഷണല്‍ സീരീസ് ഉല്‍പ്പന്നങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന ഒരു ബി ടു ബി കോണ്‍സപ്റ്റ് ബിസിനസിലേക്ക് ചുവടുവച്ചു കഴിഞ്ഞു. അതായത്, ഉപഭോക്താക്കളിലേക്ക് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കും. നേരിട്ട് സലൂണുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള സകല മധ്യവര്‍ത്തികളെയും ഒഴിവാക്കും. എറണാകുളത്ത് സംവിധാനം നിലവില്‍ തുടങ്ങിക്കഴിഞ്ഞു. 450 സലൂണുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും

വന്‍കിട കമ്പനികള്‍ ഒരുപാടുള്ള മേഖലയാണ് ഹെയര്‍ കളര്‍ ഇന്‍ഡസ്ട്രി. അവരുമായി മല്‍സരിച്ച് എങ്ങനെയാണ് വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നത്?

നിലവാരമുള്ള ഉല്‍പ്പന്നം വിപണിയിലെത്തിച്ചു കഴിഞ്ഞാല്‍ നമുക്ക് നമ്മുടേതായ ഒരു വിപണി വിഹിതം തീര്‍ച്ചയായും നേടിയെടുക്കാന്‍ സാധിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇത് ഞങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണ്. മൂന്ന് മുതല്‍ നാല് ശതമാനം വരെ വിപണി വിഹിതം നേടാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. വളരെയേറെ സാധ്യതകളുള്ള ഒരു വിപണിയാണിത്. അതുകൊണ്ടു തന്നെ പുതിയ ഒരു ഉല്‍പ്പന്നം വരുമ്പോള്‍ നല്ല നിലവാരമുള്ളതാണെങ്കില്‍ അത് പരീക്ഷിക്കാനും ഏറ്റെടുക്കാനും ഉപഭോക്താക്കള്‍ തയാറാകും. വെല്‍നെസ്- കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണി ലോകവ്യാപകമായി വളരുകയാണ്. ഔഷധ സസ്യങ്ങളില്‍ നിന്നും ഫലങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സ്വാഭാവിക ഹെര്‍ബല്‍ എക്‌സ്ട്രാക്റ്റുകളില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകമെമ്പാടും സ്വീകാര്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഞങ്ങളും ഈ രംഗത്തേക്ക് വന്നത്. 3000 കോടിയുടേതാണ് മുടി കറുപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണി. ശരാശരി 18 ശതമാനത്തിലധികം വളര്‍ച്ചയും ഈ ഉല്‍പ്പന്നങ്ങളുടെ വിപണി രേഖപ്പെടുത്തുന്നു. വന്‍കിട കമ്പനികള്‍ മത്സരിക്കുന്ന മേഖലയിലേക്കു കടന്നുവന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നോനി ബ്ലാക്ക് കളര്‍ മാജിക്ക് വിപണിയില്‍ വന്‍ വിജയമാണ് നേടിയത്.

മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ എവിടെയൊക്കെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞു?

ഇന്ത്യയില്‍ പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ സാന്നിധ്യമുണ്ട്. കൂടാതെ ദുബായ്, ബെഹറെയ്ന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, തുടങ്ങി യുഎയിലെ മിക്ക രാജ്യങ്ങളിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രണ്ടര വര്‍ഷമായി മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് അടുത്ത ലക്ഷ്യം. കൂടാതെ കാനഡയില്‍ നിന്നും യുഎസില്‍ നിന്നുമൊക്കെ നേരിട്ട് അന്വേഷണങ്ങള്‍ ധാരാളം വരുന്നുണ്ട്. ഉല്‍പ്പന്നത്തിന്റെ ഓണ്‍ലൈന്‍ വിപണനം ഇന്ന് മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുകയാണ്. വളരെ പോസിറ്റീവായ റിവ്യുവും ഫീഡ്ബാക്കുമാണ് ഓണ്‍ലൈനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോട്ട് സെല്ലിംഗ് പ്രൊഡക്റ്റും യൂസര്‍ ഫ്രെണ്ട്‌ലി പ്രൊഡക്റ്റുമൊക്കെയായി ഉപഭോക്താക്കള്‍ തന്നെ വിലയിരുത്തിക്കഴിഞ്ഞു. ചിലമാസങ്ങളില്‍ ഓണ്‍ലൈന്‍ സെയ്ല്‍സില്‍ ശരാശരി 50 മുതല്‍ 60 ശതമാനം വരെ വളര്‍ച്ച ഉണ്ടാവാറുണ്ട്. ആമസോണ്‍, ഫഌപ്കാര്‍ട്ട്, പേടിഎം, ഇ- ബേ, സ്‌നാപ്ഡീല്‍സ്, ഷോപ്പ്ക്ലൂസ് തുടങ്ങി പ്രധാന ഇ -കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെല്ലാം ഞങ്ങളുടെ ഉല്‍പ്പന്നം ലഭ്യമാണ്. കൂടാതെ പ്രിസ് ഇന്ത്യ എന്ന ഞങ്ങളുടെ വെബ്‌സൈറ്റിലൂടെയും നേരിട്ട് ഉല്‍പ്പന്നം വാങ്ങാം.

ഇ – കൊമേഴ്‌സ് വിപണനം ബ്രാന്‍ഡിന്റെ വളര്‍ച്ചയെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

വളരെയേറെ സഹായിച്ചിട്ടുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വളരെ പ്രധാനമാണ്. ട്രഡീഷണല്‍ മാര്‍ക്കറ്റിംഗ് ഒരു പരിധി വരെ സഹായിക്കുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാളുമേറെ അത്ഭുതാവഹമായ വളര്‍ച്ചയാണ് ഇ – കൊമേഴ്‌സിംഗ് വഴി ലഭിക്കുന്നത്. തിരക്ക് പിടിച്ച ഒരു ലോകമാണ്. സമയലാഭവും യാത്രാ ബുദ്ധിമുട്ടുമെല്ലാം പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇ – കൊമേഴ്‌സ് കൂടുതല്‍ സ്വീകാര്യമാകുന്നുണ്ട്. ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇ- കൊമേഴ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് വലിയ വളര്‍ച്ചയ്ക്കാണ് വരുന്ന നാളുകളില്‍ രാജ്യം സാക്ഷ്യം വഹിക്കുക.

നിലവാരമുള്ള ഉല്‍പ്പന്നം വിപണിയിലെത്തിച്ചു കഴിഞ്ഞാല്‍ നമുക്ക് നമ്മുടേതായ ഒരു വിപണി വിഹിതം തീര്‍ച്ചയായും നേടിയെടുക്കാന്‍ സാധിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഇത് ഞങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണ്. മൂന്ന് മുതല്‍ നാല് ശതമാനം വരെ വിപണി വിഹിതം നേടാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. വളരെയേറെ സാധ്യതകളുള്ള ഒരു വിപണിയാണിത്. അതുകൊണ്ടു തന്നെ പുതിയ ഒരു ഉല്‍പ്പന്നം വരുമ്പോള്‍ നല്ല നിലവാരമുള്ളതാണെങ്കില്‍ അത് പരീക്ഷിക്കാനും ഏറ്റെടുക്കാനും ഉപഭോക്താക്കള്‍ തയാറാകും

സുനില്‍ എബ്രഹാം, മാനേജിംഗ് ഡയറക്റ്റര്‍ ,പ്രിസ് ട്രേഡിംഗ് കമ്പനി

കേരള കോസ്‌മെറ്റിക്‌സ് വിപണിയെ കുറിച്ച്?

കേരളത്തില്‍ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സലൂണുകളുടെ സാന്നിധ്യം അതിനെ സാക്ഷ്യപ്പെടുത്തുന്നു. മുന്‍പ് ഒരു റോഡില്‍ ഒരു സലൂണാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് മൂന്നും നാലുമായി. കോസ്‌മെറ്റിക് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പത്തിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. മുന്‍പ് കോസ്‌മെറ്റിക്‌സ് ഉപയോഗിച്ചിരുന്നത് സ്ത്രീകള്‍ മാത്രമായിരുന്നെങ്കില്‍ ഇന്ന് പുരുഷന്‍മാരും ഇത് ഉപയോഗിക്കാന്‍ തുടങ്ങി. വളരെ വലിയ സാധ്യതകളാണ് വിപണിയില്‍ ഉള്ളത്. ഇന്ത്യയില്‍ 400 കോടി മൂല്യമുള്ളതാണ് ഹെയര്‍കളര്‍ വിപണി. ഇതില്‍ തന്നെ 200 കോടിയുടെ പൊട്ടന്‍ഷ്യല്‍ കേരള വിപണിക്കുണ്ട്. നാല് മുതല്‍ അഞ്ച് ശതമാനം വരെയാണ് ഞങ്ങളുടെ വിപണി വിഹിതം.

ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ ലക്ഷ്യം?

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നയങ്ങള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കുറച്ചെങ്കിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ടേണോവറിനെ ഇത് ചെറിയ രീതിയില്‍ ബാധിച്ചു. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നല്ലൊരു വളര്‍ച്ച ഈ വര്‍ഷം നേടാന്‍ സാധിച്ചു. പുതിയ ചില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയുണ്ട്. എല്ലാം മുടിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളായിരിക്കും. അതുകൂടാതെ പ്രിസ് പ്രൊ എന്ന ബ്രാന്‍ഡില്‍ പുതിയ ഒരു സബ് ഡിവിഷന്‍ കൂടി ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രൊഫഷണല്‍ സീരീസ് ഉല്‍പ്പന്നങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന ഒരു ബി ടു ബി കോണ്‍സപ്റ്റ് ബിസിനസിലേക്ക് ഞങ്ങള്‍ ചുവടുവച്ചു കഴിഞ്ഞു. അതായത്, ഉപഭോക്താക്കളിലേക്ക് ഞങ്ങള്‍ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ എത്തിക്കും. നേരിട്ട് സലൂണുകള്‍ക്ക് ഞങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള സകല മധ്യവര്‍ത്തികളെയും ഒഴിവാക്കും. എറണാകുളത്ത് സംവിധാനം നിലവില്‍ തുടങ്ങിക്കഴിഞ്ഞു. 450 സലൂണുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ 5000 സലൂണുകള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം അതുപോലെ തന്നെ ദക്ഷിണേന്ത്യ മുഴുവനുമുള്ള 25000 സലൂണുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനും ആലോചിക്കുന്നു.

2020 വിഷന്‍?

2019ഓടെ 100 കോടി ടേണോവറിലെത്തുകയണ് ലക്ഷ്യം. നിലവില്‍ 60 കോടിയാണ് ഞങ്ങളുടെ ടേണോവര്‍.

Comments

comments