ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് തുടരും

ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് തുടരും

മലപ്പുറം: ജില്ലയില്‍ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ കളക്റ്റര്‍ അമിത് മീണ. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഉപയോഗം, നിര്‍മാണ സ്വഭാവം മുതലായവ വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പൈപ്പ്‌ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.

അതേസമയം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നത് വരെ പൈപ്പ്‌ലൈനിന്റെ ജോലികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്ന് എംഎല്‍എമാരായ പി ഉബൈദുള്ള, പികെ ബഷീര്‍,എം ഉമ്മര്‍, കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന ഭൂമി വിവരങ്ങള്‍ വില്ലേജ് ഓഫീസുകളില്ലെന്നും അതിനാല്‍ നോട്ടീസ് നല്‍കുന്നത് അപ്രായോഗികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കൊച്ചി മുതല്‍ മംഗലാപ്പുരം വരെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാനുളള പദ്ധതിയുടെ പ്രവൃത്തികള്‍ മലപ്പുറംകോഴിക്കോട് ജില്ലകളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ജനവാസകേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ പോകുന്നത് സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നതാണെന്നാണ് ചില കക്ഷികള്‍ പ്രചരിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories