ബ്രാന്‍ഡ് പൊസിഷനിംഗില്‍ മാറ്റം വരുത്തി വോഡഫോണ്‍

ബ്രാന്‍ഡ് പൊസിഷനിംഗില്‍ മാറ്റം വരുത്തി വോഡഫോണ്‍

റീബ്രാന്‍ഡിംഗിലൂടെ കാലത്തിനും മുമ്പേ നീങ്ങാനുള്ള ശ്രമത്തിലാണ് കമ്പനി

ന്യൂഡെല്‍ഹി: വോഡഫോണ്‍ ഇന്ത്യ ബ്രാന്‍ഡ് പൊസിഷനിംഗില്‍ സുപ്രധാന മാറ്റവും ഇന്ത്യയിലെ വിഷ്വല്‍ ഐഡന്ററ്റി യും പ്രഖ്യാപിച്ചു. ഭാവിയെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്ന തരത്തിലാണ് ബ്രാന്‍ഡിംഗ്.

വോഡഫോണിനെ ആധുനികവും സമകാലികവും പ്രചോദിപ്പിക്കുന്നതുമായ ബ്രാന്‍ഡായി ചിത്രീകരിക്കുന്ന ‘ദി ഫ്യൂച്ചര്‍ ഈസ് എക്‌സൈറ്റിങ്. റെഡി?’ എന്നതാണ് പുതിയ പരസ്യവാചകം.

2009-ല്‍ അവതരിപ്പിച്ച ‘പവര്‍ ടു യൂ’ എന്ന പരസ്യവാചകത്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും ജനപ്രിയവും ഇഷ്ടപ്പെട്ടതുമായ ബ്രാന്‍ഡിന്റെ നിര്‍ണായകമായ മാറ്റമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോള തലത്തില്‍ 36 രാജ്യങ്ങളിലായി നടക്കുന്ന വോഡഫോണ്‍ റീബ്രാന്‍ഡിംഗിന്റെ ഭാഗമായാണിത്. വരുവര്‍ഷങ്ങളില്‍ നവീന സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സര്‍വീസും സമൂഹത്തെ ശരിയായ ദിശയിലേക്ക് മാറ്റം വരുത്തുമെന്നും വ്യക്തികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നുമാണ് വോഡഫോണിന്റെ ഫിലോസഫിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ചാണ് പുതിയ രൂപകല്‍പ്പന.

ദി ഫ്യൂച്ചര്‍ ഈസ് എക്‌സൈറ്റിങ്. റെഡി?’ എന്നതാണ് പുതിയ പരസ്യവാചകം

ഡിജിറ്റല്‍, കണ്‍വേര്‍ജന്‍സ്, ബിഗ് ഡാറ്റ, ഐഒറ്റി, ക്ലൗഡ്, അഗ്‌മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെയുള്ള സങ്കേതങ്ങളിലൂടെ പുതിയ ആവേശമുണര്‍ത്തുന്ന യുഗത്തിലേക്ക് ഇന്ത്യ കടക്കുകയാണ്. പുതിയതും സ്പഷ്ടവുമായ ഭാവി സൃഷ്ടിക്കന്നതിനായി യഥാര്‍ത്ഥലോകവും സാങ്കല്‍പ്പിക ലോകവും അഭൂതപൂര്‍വ്വമായ ഗതിവേഗത്തില്‍ ഒന്നിച്ച് ചേരുകയാണ്. ഉപഭോക്താവിനെയും സമൂഹത്തെയും ഇണങ്ങിചേരാന്‍ സഹായിക്കുന്നതും, നേര്‍ദിശയില്‍ മുന്നേറാനും, ലോകത്തെ വീണ്ടും രൂപപ്പെടുത്തികൊണ്ടിരിക്കുന്ന സവിശേഷമായ പ്രവണതകളില്‍ നിന്ന് അഭിവൃദ്ധിപ്പെടാനുമുളള വോഡഫോണിന്റെ ദൗത്യത്തിനും ഉദ്ദേശ്യത്തിനും ഊന്നല്‍ നല്‍കുന്നതാണ് ഞങ്ങളുടെ പുതിയ ബ്രാന്‍ഡ് പൊസിഷനിംഗ്. മുന്നിലുള്ള സാധ്യതകളുടെ ആവേശത്തിലാണ് ഞങ്ങള്‍-വോഡഫോണ്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുനില്‍ സൂദ് പറഞ്ഞു.

പുതിയ വിഷ്വല്‍ ഐഡന്റിറ്റി വോഡഫോണിന്റെ ഐതിഹാസികമായ സ്പീച്ച് മാര്‍ക്ക് ലോഗോയില്‍ ഊന്നി നില്‍ക്കുന്നതാണ്. 1998-ല്‍ വികസിപ്പിച്ച ഹോള്‍മാര്‍ക്ക് ലോഗോയുടെ ഏറ്റവും വലിയ മാറ്റമാണിത്.
ഇന്ത്യയില്‍ ഡിജിറ്റല്‍ സാക്ഷരത ഗണ്യമായി ഉയര്‍ന്നതോടെ വോഡഫോണിന്റെ ബ്രാന്‍ഡ് പൊസിഷനിംഗ് ഉപഭോക്താക്കളെ ലോകവുമായി കണക്ട് ആയിരിക്കുന്നതിന് സജ്ജമാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം.

Comments

comments

Categories: More