‘ഉപയോഗപ്പെടുത്താം, കാര്‍ഷിക മേഖലയുടെ സാധ്യതകള്‍’

‘ഉപയോഗപ്പെടുത്താം, കാര്‍ഷിക മേഖലയുടെ സാധ്യതകള്‍’

നിക്ഷേപകര്‍ ഭാരതത്തിന്റെ കാര്‍ഷിക മേഖലയുടെ സാധ്യതകളിലേക്ക് ഇറങ്ങണമെന്ന് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനായി നിക്ഷേപകരെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കാര്‍ഷിക, ക്ഷീര, വളര്‍ത്തുപക്ഷി, മത്സ്യബന്ധന മേഖലകളിലെ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിക്ഷേപകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്.

2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ട്, ഈ മേഖലകളിലെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്- മന്ത്രി പറഞ്ഞു. നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ രണ്ട് ദിവസമായി ന്യൂഡെല്‍ഹില്‍ നടന്ന വേള്‍ഡ് ഫുഡ് ഇന്ത്യ 2017 പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ വളര്‍ച്ചാ തന്ത്രം പഠിക്കാനും അത് സ്വീകരിക്കാനും ലോകം താല്‍പര്യപ്പെടുന്നുണ്ട്. ഭക്ഷ്യദൗര്‍ഭല്യം അഭിമുഖീകരിക്കുന്ന ഒരു രാജ്യത്തിലേക്ക് ഭക്ഷ്യ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ രംഗത്തു വന്നിട്ടുണ്ട്-അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദന രാഷ്ട്രം, ലോകത്തിലെ രണ്ടാമത്തെ പഴം പച്ചക്കറി ഉല്‍പ്പാദകര്‍, മത്സ്യഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനം, മുട്ട ഉല്‍പ്പാദനത്തില്‍ അഞ്ചാം സ്ഥാനം എന്നിങ്ങനെ രാജ്യം മുന്‍നിരയില്‍ തന്നെയാണ്. ഇവിടെയുള്ളത് വലിയ നിക്ഷേപ അവസരങ്ങളാണ്-മന്ത്രി ചൂണ്ടിക്കാണിച്ചു.

ക്ഷീര മേഖലയിലെ വിവധ അവസരങ്ങളെ കുറിച്ച് നെസ്ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് നാരായണ്‍ സംസാരിച്ചു

കാര്‍ഷിക വളര്‍ച്ച ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ഈന്നല്‍ നല്‍കുന്നുണ്ട്. ഭക്ഷ്യ സംസ്‌കരണത്തില്‍ 100 ശതമാനം വിദേശ നിക്ഷേപമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന, പരമ്പരാഗത് കൃഷി വികാസ് യോജന, ഇ-എന്‍എഎം, പ്രധാന്‍ മന്ത്രി കൃഷി സിഞ്ചയ് യോജന, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് തുടങ്ങി വിവധ പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്-രാധാ മോഹന്‍ പറഞ്ഞു.

ക്ഷീര മേഖലയിലെ വിവധ അവസരങ്ങളെ കുറിച്ച് നെസ്ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സുരേഷ് നാരായണ്‍ ചടങ്ങില്‍ സംസാരിച്ചു. പാലിന്റെ പ്രതിശീര്‍ഷ ഉപേഭാഗം രാജ്യത്ത് വര്‍ധിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചെമ്മീന്‍ മേഖലയിലെ അവസരങ്ങളെ പറ്റിയും വ്യവസായത്തില്‍ പരമ്പരാഗത മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും കുറിച്ച് നെല്‍ക്കണ്ടി സീ ഫുഡ്‌സിന്റെ ഡയറക്റ്റര്‍ വെങ്കട്ട റാവു സംസാരിച്ചു. നൈപുണ്യ വികസനം രാജ്യം വളരെ ശ്രദ്ധചെലുത്തേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭക്ഷ്യസംസ്‌കരണ മേഖല ശക്തിപ്പെടാന്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക കൂടി ചെയ്യണമെന്ന് രസ്‌ന പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പൈറസ് കംമ്പാട്ട പറഞ്ഞു.

Comments

comments

Categories: More