സൗദിയും ദക്ഷിണ കൊറിയയും സംയുക്ത ബിസിനസ് സമിതി രൂപീകരിക്കുന്നു

സൗദിയും ദക്ഷിണ കൊറിയയും സംയുക്ത ബിസിനസ് സമിതി രൂപീകരിക്കുന്നു

ബിസിനസ് കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനും 400 കമ്പനികളടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് പുതിയ സമിതി

റിയാദ്: സൗദി അറേബ്യയും ദക്ഷിണ കൊറിയയും സംയുക്ത ബിസിനസ് കമ്മറ്റി രൂപീകരിക്കും. ബിസിനസ് കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനും 400 കമ്പനികളടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് പുതിയ കമ്മിറ്റി.

ബിസിനസ് സഹകരണം ശക്തമാക്കുക, അവസരങ്ങള്‍ കൂട്ടിയിണക്കുക, രാജ്യത്തിന്റെ വിഷന്‍ 2030 സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുക എന്നതെല്ലാമാണ് സൗദി- കൊറിയ വിഷന്‍ 2030 കമ്മറ്റി ലക്ഷ്യമിടുന്നതെന്ന് സൗദി ഇക്കോണമി ആന്‍ഡ് പ്ലാനിംഗ് മന്ത്രി പുറത്തുവിട്ട ആസൂത്രണ രേഖയില്‍ പറയുന്നു.

അഞ്ച് മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുകയെന്ന് ഈ രേഖ വ്യക്തമാക്കുന്നു. ഊര്‍ജ്ജം-നിര്‍മാണം, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍- ഡിജിറ്റലൈസേഷന്‍, വ്യാവസായിക ഗവേഷണത്തിലും വിദ്യാഭ്യാസത്തിലുമുള്ള കപ്പാസിറ്റി ബില്‍ഡിംഗ്, ഹെല്‍ത്ത് കെയര്‍-ലൈഫ് സയന്‍സ്, എസ്എംഇ – നിക്ഷേപങ്ങള്‍ എന്നിവയിലെല്ലാം ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും.

അഞ്ച് സുപ്രധാന മേഖലകളിലെ 40 പ്രൊജക്റ്റുകളില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കപ്പല്‍ നിര്‍മാണത്തില്‍ സംയുക്തമായ നിക്ഷേപം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്

രണ്ടു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബിസിനസ് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനാണ് സൗദി – കൊറിയ വിഷന്‍ 2030 കമ്മിറ്റി കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സൗദി അറേബ്യയിലെ എംബസി ഓഫ് ദ റിപ്പബ്ലിക് ഓഫ് കൊറിയയിലെ നയതന്ത്രജ്ഞനായ യോംഗ്‌ജെ കിം പറയുന്നു. അഞ്ച് സുപ്രധാന മേഖലകളിലെ 40 പ്രൊജക്റ്റുകളില്‍ സഹകരിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. കപ്പല്‍ നിര്‍മാണത്തില്‍ സംയുക്തമായ നിക്ഷേപം, കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് വേര്‍തിരിക്കല്‍, സോളാര്‍ പവര്‍ പ്ലാന്റുകള്‍, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍, ഓട്ടോമൊബില്‍ ഉല്‍പ്പാദനം, സെന്റര്‍ ഫോര്‍ ഇ – ഗവണ്‍മെന്റ് കോ-ഓപ്പറേഷന്‍, റോബോട്ടിക്‌സ്, സ്മാര്‍ട്ട്‌സിറ്റി ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം, സ്മാര്‍ട്ട് സിസിടിവി ആന്റ് സോഷ്യല്‍ സേഫ്റ്റി ഇന്‍ഫ്രാസ്ട്രക്ചര്‍, ന്യൂ ഇക്കണോമിക് സിറ്റി വികസനം, സൗദി നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിസ്റ്റം, എസ്എംഇ സംയുക്ത സംരംഭങ്ങള്‍ക്കുള്ള ഫണ്ടിംഗ്, തീം പാര്‍ക്കുകളുടെ നിര്‍മാണം എന്നിവയിലെല്ലാമാണ് ഇരു രാജ്യങ്ങളും കൈകോര്‍ക്കുകയെന്ന് കിം വ്യക്തമാക്കി.

സിയോളില്‍ വച്ചു നടന്ന 18ാമത് ദക്ഷിണ കൊറിയന്‍ ആന്‍ഡ് സൗദി അറേബ്യ ജോയ്ന്റ് കമ്മറ്റി മീറ്റിംഗിലാണ് പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. സാങ്കേതിത വൈദഗ്ധ്യവും സാമ്പത്തിക വ്യാവസായികവല്‍ക്കരണത്തിലെ അനുഭവ സമ്പത്തും സൗദിയുടെ വിഷന്‍ 2030 പ്രകാരമുള്ള പരിഷ്‌കരണങ്ങളില്‍ ഉചിതമായ പങ്കാളികളാക്കി തങ്ങളെ മാറ്റിയെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി കാംഗ് ക്യൂംഗ് വാ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles