എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം; നിലപാട് കടുപ്പിച്ച് യൂണിയനുകള്‍

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം; നിലപാട് കടുപ്പിച്ച് യൂണിയനുകള്‍

വിമാന കമ്പനിയെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തണമെന്നാണ് ആവശ്യം

ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമതയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് എയര്‍ ഇന്ത്യ യൂണിയന്‍സ് ജോയിന്റ് ഫോറം എഗന്‍സ്റ്റ് പ്രൈവറ്റെസേഷന്‍ ആരോപിച്ചു.

എയര്‍ ഇന്ത്യയെ പൊതുമേഖലാ സ്ഥാപനമായി തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഇതോടെ സംഘടന ശക്തമാക്കി. നഷ്ടം ദേശസാല്‍ക്കരിക്കുകയും ലാഭം സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ഫോറം കുറ്റപ്പെടുത്തി.

ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും ഏഴ് യൂണിയനുകളെയാണ് ഫോറം പ്രതിനിധീകരിക്കുന്നത്. യൂണിയനുകളുടെ യോഗം നിര്‍ത്താലാക്കാന്‍ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് ശ്രമം നടത്തിയത് തടഞ്ഞ ബോംബെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഫോറം രൂപീകരിച്ചത്. ഡെല്‍ഹിയില്‍ ഒരു ദേശീയ കണ്‍വെണ്‍ഷന്‍ സംഘടിപ്പിക്കാനും പിന്നീട് സ്വകാര്യവല്‍ക്കരണത്തിനെതിരായി ജീവനക്കാരുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കാനും ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

ആഭ്യന്തര വിദേശ സര്‍വീസുകളുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനായി നിക്ഷിപ്ത താല്‍പര്യമുള്ളത് പോലെയാണ് നിതി ആയോഗിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഫോറം പറഞ്ഞു നിതി ആയോഗ് മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകളിലെ വ്യവസ്ഥകള്‍ സ്വേച്ഛാധിപത്യവും ദേശീയ താല്‍പര്യങ്ങള്‍ക്ക് എതിരായതുമാണെന്നും ഫോറം ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ എയര്‍ ഇന്ത്യക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ എടുക്കുന്നതെല്ലാം എയര്‍ ഇന്ത്യാ വിരുദ്ധ നിലപാടുകളാണ്. വാസ്തവത്തില്‍ ഇപ്പോള്‍ നേരിടുന്നപ്രശ്‌നങ്ങളാണ് എയര്‍ ഇന്ത്യയെ സാമ്പത്തിക കുഴപ്പത്തിലേക്ക് നയിക്കുന്നത്-ഫോറം ആരോപിക്കുന്നു.

സര്‍ക്കാര്‍ എയര്‍ ഇന്ത്യക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ എടുക്കുന്നതെല്ലാം എയര്‍ ഇന്ത്യാ വിരുദ്ധ നിലപാടുകളാണ്-ഫോറം നയം വ്യക്തമാക്കി

2005ല്‍ അനാവശ്യമായി 111 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങാനുണ്ടായ നടപടിയാണ് 70,000 കോടി രൂപയുടെ കട ബാധ്യതയിലേക്ക് എയര്‍ ഇന്ത്യയെ തള്ളിയിട്ടത്. നഷ്ടം സൃഷ്ടിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിനെ ലയിപ്പിച്ച് ലാഭകരമായ എയര്‍ ഇന്ത്യ കമ്പനിയെ വാര്‍ത്തെടുക്കുകയെന്ന ദ്രുതഗതിയിലുള്ള തീരുമാനവും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കൂടാതെ ചില സ്വകാര്യ വിമാന കമ്പനികള്‍ക്കും വിദേശ സര്‍വീസുകള്‍ക്കും വേണ്ടി ലാഭം നേടിത്തന്നിരുന്ന നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതും പ്രതികൂലമായതായി ഫോറം ചൂണ്ടിക്കാട്ടുന്നു.

എന്‍ജിനീയറിംഗ് വിഭാഗവും നിര്‍മാണ യൂണിറ്റായ എഐഎഎസ്എല്‍ പോലുള്ള ലാഭം നേടിത്തരുന്ന അനുബന്ധ വിഭാഗങ്ങളുമില്ലാതെ എയര്‍ലൈന് അതിജീവിക്കാന്‍ സാധിക്കില്ല. സ്വകാര്യകമ്പനികളോട് കാണിക്കുന്ന സമീപനം സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് കാണിക്കുകയാണെങ്കില്‍ എയര്‍ലൈന് മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. ഓഹരി വില്‍പ്പനയ്ക്ക മുമ്പായി എയര്‍ ഇന്ത്യയുടെ 50000 കോടി രൂപ കടബാധ്യത എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: More