പേസ് ഹോസ്പിറ്റലില്‍ നാറ്റ്‌കോ നിക്ഷേപം

പേസ് ഹോസ്പിറ്റലില്‍ നാറ്റ്‌കോ നിക്ഷേപം

ഒഎംആര്‍വി ആശുപത്രികളില്‍ 7.5 ശതമാനം ഓഹരികള്‍ വാങ്ങാന്‍ 7.5 കോടി രൂപ നിക്ഷേപിച്ചതായി നാറ്റ്‌കോ ഫാര്‍മ.ഒഎംആര്‍വി ഹോസ്പിറ്റലിലെ പെയ്ഡ്അപ് ഇക്വിറ്റി ഷെയര്‍ ക്യാപ്പിറ്റലിലെ 7.5 ശതമാനമാണ് കമ്പനി നേടുന്നത്. 7.50 കോടി രൂപയുടേതാണ് ഇടപാടെന്ന് കമ്പനി അറിയിച്ചു.

പേസ് ബ്രാന്‍ഡ് നെയിമിലാണ് ഒഎംആര്‍വിയുടെ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. തെലങ്കാനയിലെ ഹൈദരാബാദില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലാണ് പ്രധാന ബിസിനസ്.

മെഡിക്കല്‍, ശസ്ത്രക്രിയകള്‍, ഗ്യാസ്‌ട്രോഎന്റോളജി, ഹെപ്പറ്റോളജി, നെഫ്രോളജി, യൂറോളജി, ജിഐ ഓങ്കോളജി, എന്നീ മേഖലകളില്‍ ഈ ആശുപത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Comments

comments

Categories: Business & Economy