270 മില്ല്യണ്‍ വ്യാജ എക്കൗണ്ടുകളുണ്ടെന്ന് സമ്മതിച്ച് ഫേസ്ബുക്ക്

270 മില്ല്യണ്‍ വ്യാജ എക്കൗണ്ടുകളുണ്ടെന്ന് സമ്മതിച്ച് ഫേസ്ബുക്ക്

വ്യാജന്മാരെ കണ്ടെത്താനുള്ള സംവിധാനം മെച്ചപ്പെട്ടെന്ന് സോഷ്യല്‍ മീഡിയ ഭീമന്‍

ലണ്ടന്‍: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ 270 ദശലക്ഷത്തിലധികം വ്യാജ എക്കൗണ്ടുകള്‍. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാളും പതിന്മടങ്ങ് വരുമിത്. വ്യാജമോ ഡ്യൂപ്ലിക്കറ്റ് എക്കൗണ്ടുകളോ ആണ് ഇത്രയുമെന്ന് ഫേസ്ബുക്ക് തന്നെ തുറന്ന് സമ്മതിച്ചു. മൂന്നാം പാദത്തിലെ ഫലം ഈയാഴ്ച പുറത്തുവിട്ടതിന്റെ ഭാഗമായാണ് ഫേസ്ബുക്കിന്റെ വെളിപ്പെടുത്തല്‍.

2017 ന്റെ മൂന്നാം പാദത്തിലെ 2.1 ബില്ല്യണ്‍ മാസഉപഭോക്താക്കളില്‍ മൂന്ന് ശതമാനത്തോളം അഭികാമ്യമല്ലാത്തതും തെറ്റായ ഉപഭോക്താക്കളുമെന്നാണ് ഫേസ്ബുക്ക് തരം തിരിച്ചിരിക്കുന്നത്. ജൂലായില്‍ ഇത് ഒരു ശതമാനം മാത്രമായിരുന്നു- ഫേസ്ബുക്ക് പറഞ്ഞു. മറ്റൊരു പത്ത് ശതമാനത്തിന്റെ കണക്കുകൂടി ഫേസ്ബുക്ക് പറയുന്നുണ്ട്. ഇത് യഥാര്‍ത്ഥ ഉപഭോക്താക്കളുടെ പകര്‍പ്പ് എക്കൗണ്ടുകളാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് ആറ് ശതമാനമാണ് ഇത് ഇരട്ടിച്ചത്.

2.1 ബില്ല്യണ്‍ പേരാണ് പ്രതിമാസം ഫേസ്ബുക്കിലെത്തുന്ന സജീവ യൂസേഴ്‌സ്

മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ 2.1 ബില്ല്യണ്‍(270 മില്ല്യണ്‍) മാസ ഉപഭോക്താക്കളില്‍ 13 ശതമാനത്തിന് മുകളില്‍ വ്യജമാണ്. വ്യാജ ഉപഭോക്താക്കളുടെ പെട്ടെന്നുള്ള കുതിച്ച് ചാട്ടമല്ല മറിച്ച് ഇത്തരം എക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഉയയോഗിക്കുന്ന ഡാറ്റ മെച്ചപ്പെട്ടതാണ് ഈ വര്‍ധനവിന് പിന്നിലെന്നാണ് കമ്പനി പറയുന്നത്.

പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്റെ സൂക്ഷപരോശധനയിലേക്ക് വഴിവെക്കും. ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലെ റഷ്യന്‍ പരസ്യവിവാദവുമായി ബന്ധപ്പെട്ട് വന്‍ ജാഗ്രതയിലാണ് ഫേസ്ബുക്ക് അധികൃതര്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ കണ്ടന്റെ വെച്ചുള്ള പരസ്യങ്ങള്‍ 126 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 10 മില്ല്യണിലധികം ഉപഭോക്താക്കള്‍ ഈ പരസ്യങ്ങള്‍ കണ്ടതായി മുന്‍പ് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: World