ഡള്ളസിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ ഇത്തിഹാദ് തീരുമാനം

ഡള്ളസിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ ഇത്തിഹാദ് തീരുമാനം

മാര്‍ച്ച് 25ന് കോഡ് ഷെയര്‍ കരാര്‍ അവസാനിക്കുന്നതോടെ ഈ റൂട്ട് വാണിജ്യപരമായി അസന്തുലമായിത്തീരുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് സിഇഒ പീറ്റര്‍ ബോംഗാര്‍ട്ട്ണര്‍

അബുദാബി: അടുത്ത മാര്‍ച്ചു മുതല്‍ അമേരിക്കയിലെ ഡള്ളസ്/ ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഡ്‌ഷെയര്‍ കരാര്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ വര്‍ഷമാദ്യം എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

മാര്‍ച്ച് 25ന് കോഡ് ഷെയര്‍ കരാര്‍ അവസാനിക്കുന്നതോടെ ഈ റൂട്ട് വാണിജ്യപരമായി അസന്തുലമായിത്തീരുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് സിഇഒ പീറ്റര്‍ ബോംഗാര്‍ട്ട്ണര്‍ പറഞ്ഞു. മാര്‍ച്ച് 25നാണ് ഇത്തിഹാദ് സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇരു കക്ഷികള്‍ക്കും ഉപകാരപ്പെടുന്ന വാണിജ്യ ബന്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ദൗര്‍ഭാഗ്യകരമായ തീരുമാനം അബുദാബിയില്‍ നിന്ന് ഡള്ളസ്/ ഫോര്‍ട്ട് വര്‍ത്തിലേക്കുള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തലാക്കാന്‍ ഇത്തിഹാദിനെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ എയര്‍ലൈന്‍സിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുതന്നെ ഇത്തിഹാദ് എയര്‍വെയ്‌സ് സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ എയര്‍ലൈന്‍സിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുതന്നെ ഇത്തിഹാദ് എയര്‍വെയ്‌സ് സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ഡിസംബറില്‍ പ്രതിവാരം മൂന്ന് ഫ്‌ളൈറ്റുകളുമായാണ് ഈ റൂട്ട് ലോഞ്ച് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് പ്രതിദിന സര്‍വീസായി അപ്‌ഗ്രേഡ് ചെയ്തു. ലോഞ്ചിനു ശേഷം 235,000 യാത്രക്കാരാണ് ഈ റൂട്ടിലൂടെ യാത്ര ചെയ്തതെന്ന് എത്തിഹാദ് പറയുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തലാക്കാന്‍ ജൂണില്‍ എത്തിഹാദ് എടുത്ത തീരുമാനം കഴിഞ്ഞ ഒക്‌റ്റോബര്‍ 29 മുതല്‍ പ്രാബല്യത്തിലായിരുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ റൂട്ട് ലാഭകരമല്ലാതായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.

ചിക്കാഗോ, ഡാലസ്/ ഫോര്‍ട്ട് വര്‍ത്ത്, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ തുടങ്ങിയ അഞ്ച് യുഎസ് എയര്‍പോര്‍ട്ടുകളിലേക്കായി 42 നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളാണ് ഇത്തിഹാദ് എയര്‍വെയ്‌സ് നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതുകൂടാതെ ഇത്തിഹാദ് കാര്‍ഗോ ആഴ്ചയില്‍ രണ്ടുതവണ ബോയിംഗ് 777എഫ് സര്‍വീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

Comments

comments

Categories: Arabia