കുതിക്കാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍

കുതിക്കാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍

റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 300 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതാണ് പ്ലാന്‍. കാലാവധി 360 ദിവസമായിരിക്കും.

ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തില്‍ ദിവസേനയുള്ള പരിധി ഇല്ല, അതിനാല്‍ നിങ്ങള്‍ക്ക് ഒരു ദിവസത്തില്‍ 360ജിബി ഉപഭോഗം ചെയ്യാം അല്ലെങ്കില്‍ ഇത് 360 ദിവസത്തിനുള്ളില്‍ ഉപയോഗിക്കാം. എയര്‍ടെല്ലിന്റെ പുതിയ പ്ലാനിന്റെ വില 3,999 രൂപയാണ്. ഉയര്‍ന്ന ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy