വാങ്ങലുകള്‍ക്ക് ലോക വിപണി തയാര്‍, ഇന്ത്യയുടെ തന്ത്രം എവിടെ?

വാങ്ങലുകള്‍ക്ക് ലോക വിപണി തയാര്‍, ഇന്ത്യയുടെ തന്ത്രം എവിടെ?

ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ യുഎസ് (2.2 ശതമാനം), ചൈന (6.8 ശതമാനം), ഹോങ്കോംഗ് (3.8 ശതമാനം), സിംഗപ്പൂര്‍ (2.5 ശതമാനം) എന്നിവ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കുകളാണ് കാണിക്കുന്നത് 

കിട്ടാക്കടവും മന്ദഗതിയിലായ വളര്‍ച്ചയും പരിഹരിക്കുന്നതിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ച ഒന്‍പത് ട്രില്ല്യണ്‍ രൂപയുടെ സാമ്പത്തിക സഹായം എല്ലാവരും പ്രതീക്ഷിച്ചിരുന്നതും സ്വാഗതം ചെയ്തതുമായ കാര്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിഷ്‌ക്രിയ ആസ്തി പെരുകി സമ്മര്‍ദ്ദത്തിലായ ബാങ്കുകള്‍ക്ക് 2.11 ട്രില്ല്യണ്‍ രൂപയുടെ അധിക മൂലധന സഹായം നല്‍കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശേഷിക്കുന്ന ഏഴ് ട്രില്ല്യണ്‍ രൂപ വളരെ പ്രധാനപ്പെട്ട റോഡ് പദ്ധതികള്‍ക്കുവേണ്ടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അനുവദിക്കുകയും ചെയ്യും.

ഇതിനുവേണ്ടി പലവട്ടം ഈ കോളത്തിലൂടെ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമ്പദ് വ്യവസ്ഥയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ദൂരീകരിച്ച് വിപണിയുടെ ആത്മവിശ്വാസം തിരിച്ചുപിടിയ്ക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആഭ്യന്തര തലത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മുന്നില്‍ നിന്ന് പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ശേഷിയില്‍ ഏറ്റവും മികച്ചവയായി അത് നിലകൊള്ളുന്നു. ഫലപ്രദമായ സാമ്പത്തിക സാധ്യതകള്‍ക്ക് വേണ്ടി ബാഹ്യതലത്തിലും പര്യവേക്ഷണം നടത്തേണ്ടതുണ്ട്.

ഇന്ത്യയുടെ ഭാഗ്യമെന്ന് പറയട്ടെ, 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആഗോള സമ്പദ് വ്യവസ്ഥകള്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ആദ്യമായി കാണിച്ചുതുടങ്ങി. ലോക വിപണികള്‍ ഏറ്റെടുക്കലുകള്‍ക്ക് പാകമായിരിക്കുന്നു. ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ അന്താരാഷ്ട്ര നാണയ നിധി ആഗോള വളര്‍ച്ച 3.6 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും യൂറോപ്പിലും ദൃശ്യമായിത്തുടങ്ങിയ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതില്‍ ഇന്ത്യയുടെ വളര്‍ച്ച താഴേയ്ക്കായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പ്രധാനപ്പെട്ടത്, ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ യുഎസ് (2.2 ശതമാനം), ചൈന (6.8 ശതമാനം), ഹോങ്കോംഗ് (3.8 ശതമാനം), സിംഗപ്പൂര്‍ (2.5 ശതമാനം) എന്നിവ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ചാ നിരക്കുകളാണ് കാണിക്കുന്നത്. ഈ ചുറ്റുപാടുകള്‍ക്ക് കീഴില്‍, വളര്‍ച്ചയുടെ ആക്കം കൂട്ടുന്നതിനായി ഇന്ത്യക്ക് ഈ ബാഹ്യമുന്നേറ്റത്തെ വളരെ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.

ചെലവു കുറഞ്ഞ ഉല്‍പ്പാദനത്തില്‍ ഒന്നാമതായിരുന്ന ചൈന അതില്‍ നിന്ന് മാറി ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയതിനാല്‍, അടുത്ത ഉല്‍പ്പാദന കേന്ദ്രമായി മാറാനുള്ള അവസരം ഇന്ത്യ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ല. ബംഗ്ലാദേശിലെ ടെക്‌സ്റ്റൈല്‍സ് മേഖലയിലും വിയറ്റ്‌നാമിലെ ഇലക്ട്രോണിക്‌സ് രംഗത്തും ഇന്ത്യക്ക് സ്ഥാനം ഇതിനോടകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്‌

ഇത് കൂടാതെ, വൈകിയിട്ടാണെങ്കിലും ബാഹ്യ മേഖല ചില അനുകൂലമായ സൂചനകളും ഇതിനോടകം തന്നെ കാണിച്ചു തുടങ്ങിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ കയറ്റുമതി 28.61 ബില്ല്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത് 22.8 ബില്ല്യണ്‍ ഡോളറായിരുന്നു. ഇതിന്റെ ഫലമെന്നോണം, വ്യാപാര കമ്മി മുന്‍ധനകാര്യ വര്‍ഷം 9.07 ബില്ല്യണ്‍ ഡോളറായിരുന്നത് ഈ വര്‍ഷം 8.98 ബില്ല്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ട്.

2014 മുതല്‍ ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയാണ്. അടുത്തിടെ മാത്രമാണ് അത് തിരിച്ചു വരവിന്റെ ചെറിയ സൂചനകള്‍ നല്‍കിത്തുടങ്ങിയത്. എണ്ണ വിലയില്‍ മന്ദത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ഇന്ത്യയുടെ കയറ്റുമതി പ്രകടനം ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്ന കാര്യം നിരവധി പേരില്‍ അല്‍ഭുതം ഉളവാക്കിയിരുന്നു. ഇന്ത്യയുടെ ആകെ കയറ്റുമതി പ്രകടനത്തില്‍ 25 ശതമാനമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന. അതിനാല്‍ തന്നെ ഓരോ വര്‍ഷത്തെയും കയറ്റുമതി മേഖലയുടെ പ്രകടനത്തില്‍ അവ ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നുണ്ട്.

ഇത് ചില പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു. വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെടുന്ന സിദ്ധാന്തം ഇപ്രകാരം സമര്‍ത്ഥിക്കുന്നു; സമ്പദ് വ്യവസ്ഥയില്‍ ധാരാളമുള്ള വിഭവങ്ങള്‍ ആവശ്യമായിവരുന്ന ഉല്‍പ്പന്നങ്ങളിലാണ് രാജ്യം സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടത്.

ഒരര്‍ത്ഥത്തിലും ഇന്ത്യ ഒരു എണ്ണയാല്‍ സമൃദ്ധമായ രാജ്യമല്ല. ഇന്ത്യ ഒരു തൊഴില്‍ സമൃദ്ധിയുള്ള രാജ്യമാണ്. എണ്ണ ശുദ്ധീകരണം എന്നു പറയുന്നത് തന്നെ മൂലധന സമാഹരണ പ്രവര്‍ത്തനമാണ്. അതിനാല്‍, ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പട്ടിക വിശദീകരിക്കാന്‍ പ്രയാസകരമാണ്. ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ലാഭകരമായ കയറ്റുമതി വിപണികളിലെ സാധ്യതകള്‍ ഇന്ത്യക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ് ഇത് വ്യക്തമായും മുന്നോട്ടുവയ്ക്കുന്നത്.

ഇത് കൂടാതെ, ഇന്ത്യയുടെ മുന്‍നിര ഇറക്കുമതി ഉല്‍പ്പന്നം കൂടിയാണ് എണ്ണ. ഇറക്കുമതി ചെയ്യപ്പെടുന്ന എണ്ണയുടെ മൂല്യം കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യത്തേക്കാള്‍ മൂന്നിരട്ടിയാണെങ്കിലും ആഗോള എണ്ണ വിലയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റമുണ്ടാകുമ്പോള്‍ ബാഹ്യ മേഖലയില്‍ പ്രതികൂല ആഘാതം സൃഷ്ടിക്കപ്പെടും. അതിനാല്‍, എണ്ണ വില കുറയുകയാണെങ്കിലും ഇന്ത്യയുടെ ഇറക്കുമതി ബില്‍ സര്‍ക്കാരിന് സാമ്പത്തിക തിരിച്ചടി നല്‍കും. അത് കയറ്റുമതിയെ മോശമായി ബാധിക്കുകയും ലാഭം ക്ഷയിച്ചു പോകുകയും ചെയ്യും.

2014 മുതല്‍ ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയാണ്. അടുത്തിടെ മാത്രമാണ് അത് തിരിച്ചു വരവിന്റെ ചെറിയ സൂചനകള്‍ നല്‍കിത്തുടങ്ങിയത്. എണ്ണ വിലയില്‍ മന്ദത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ഇന്ത്യയുടെ കയറ്റുമതി പ്രകടനം ഏറ്റവും മോശം അവസ്ഥയിലായിരുന്നുവെന്ന കാര്യം നിരവധി പേരില്‍ അല്‍ഭുതം ഉളവാക്കിയിരുന്നു. ഇന്ത്യയുടെ ആകെ കയറ്റുമതി പ്രകടനത്തില്‍ 25 ശതമാനമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സംഭാവന

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്താനുള്ള മറ്റൊരു കാരണം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആവശ്യം കുറഞ്ഞതിനാല്‍ ഉപഭോക്തൃ ചെലവിടലില്‍ കാര്യമായ ഇടിവുണ്ടായതാണ്. ഇതിന്റെ അനന്തരഫലമെന്നോണം, ഇന്ത്യയുടെ മറ്റ് മുന്‍നിര കയറ്റുമതി ഉല്‍പ്പന്നങ്ങളായ ഡയമണ്ട്, ജുവല്‍റി എന്നിവയിലും സാരമായ ഇടിവ് നേരിട്ടു. ആഗോള വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ആഢംബര ഉല്‍പ്പന്നങ്ങളുടെയും ആവശ്യം വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവ ഇന്ത്യയുടെ കയറ്റുമതി പ്രകടനത്തെ നിര്‍വചിക്കുന്ന ഉല്‍പ്പന്നങ്ങളല്ല എന്ന വസ്തുതയും നിലനില്‍ക്കുന്നു.

നേരത്തെ സൂചിപ്പിച്ചതു പോലെ, ഇന്ത്യ ഒരു തൊഴില്‍ സമൃദ്ധമായ രാജ്യമാണ്. രാജ്യത്തിന്റെ തൊഴില്‍ശക്തിയ്ക്കനുസൃതമായി ജോലിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇപ്പോള്‍. പ്രതിവര്‍ഷം 11 മില്ല്യണ്‍ എന്ന നിരക്കിലാണ് തൊഴില്‍ശക്തി വികസിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളില്‍ മത്സരിക്കാന്‍ കയറ്റുമതി മേഖലയില്‍ ചെറിയതോതില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഇക്കാര്യത്തില്‍ ഗുണപരമായ തന്ത്രമായിരിക്കണം.

ചെലവു കുറഞ്ഞ ഉല്‍പ്പാദനത്തില്‍ ഒന്നാമതായിരുന്ന ചൈന അതില്‍ നിന്ന് മാറി ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയതിനാല്‍, അടുത്ത ഉല്‍പ്പാദന കേന്ദ്രമായി മാറാനുള്ള അവസരം ഇന്ത്യ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ല. ബംഗ്ലാദേശിലെ ടെക്‌സ്റ്റൈല്‍സ് മേഖലയിലും വിയറ്റ്‌നാമിലെ ഇലക്ട്രോണിക്‌സ് രംഗത്തും ഇന്ത്യക്ക് സ്ഥാനം ഇതിനോടകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, സര്‍ക്കാരിന്റെ 2015-20 വര്‍ഷത്തേക്കുള്ള വിദേശ വ്യാപാര നയത്തില്‍ ഈ പ്രശ്‌നം കയറിപ്പറ്റിയിട്ടില്ല. കയറ്റുമതി രംഗത്ത് അടിസ്ഥാന സൗകര്യ വികസന ഉറപ്പു വരുത്തുന്നതിന് വേണ്ടി റോഡ് ഗതാഗതത്തെയും തുറമുഖങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതികളുടെയും റെയില്‍പാതകളുടെയും ഉള്‍നാടന്‍ ജലാഗതത്തിന്റെയും ഉന്നമനമാണ് നയം ലക്ഷ്യമിടുന്നത്. തുറമുഖം, റെയില്‍, ആകാശ മാര്‍ഗമുള്ള ചരക്ക് നീക്കം എന്നിവ വളരെ വേഗത്തിലാക്കാന്‍ ഇത് ഉന്നമിടുന്നു.

പരീക്ഷണങ്ങള്‍ക്കുള്ള കൂടുതല്‍ ലാബോറട്ടറികളും ടൂള്‍ റൂമുകളും രോഗങ്ങളും കീടങ്ങളുമില്ലാത്ത സസ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗകര്യങ്ങളും ഉള്‍പ്പെടെ കയറ്റുമതിക്ക് പിന്തുണ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കണമെന്ന് നയം നിര്‍ദേശിക്കുന്നു.

എന്നാല്‍, ഇവയൊക്കെ വിതരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ്. അവയ്ക്ക് അതിന്റേതായ പ്രധാന്യവുമുണ്ട്. എന്നാല്‍, ഇന്ത്യയുടെ കയറ്റുമതി മത്സര രംഗത്തെ രൂപാന്തരപ്പെടുത്തുന്നതിന് അവയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. ഇന്ത്യയിലെ ഉല്‍പ്പാദന രംഗത്തെ മത്സരം ശക്തിപ്പെടുത്തുന്നതിന് സമ്പദ് വ്യവസ്ഥയിലെ തൊഴില്‍ പരിഷ്‌കരണം പോലുള്ള മേഖലകളില്‍ ധീരമായ ഘടനാ മാറ്റങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ കോളത്തില്‍ ഞാന്‍ അടുത്തിടെ ഇക്കാര്യം ഉന്നയിച്ച് വാദിച്ചിരുന്നു.

ചൈനയുടെ വളര്‍ച്ചയുടെ ആദ്യ കാലഘട്ടങ്ങളില്‍ നടപ്പിലാക്കിയ ഗ്രാമതലങ്ങളിലെ സംരംഭകത്വത്തിനുള്ള പ്രോത്സാഹനമാണ് അനുവര്‍ത്തിക്കാവുന്ന മറ്റൊരു ധീരമായ പരിഷ്‌കരണം.
ദീര്‍ഘകാലത്തേക്ക് നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിന് വ്യാപാരം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രായോഗിക സമീപനം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വ്യാപാര മത്സരക്കളത്തില്‍ ഇതിന് സുദീര്‍ഘങ്ങളായ നേട്ടം സമ്മാനിക്കാന്‍ കഴിയും. സര്‍ക്കാര്‍ ഇതില്‍ പിന്നോക്കം പോയാല്‍ കയറ്റുമതി ചരിത്രത്തില്‍ ഇന്ത്യക്ക് ഒരു മികച്ച സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider