വാട്‌സാപ്പ് നിശ്ചലമായി, പിന്നീട് പുന:സ്ഥാപിച്ചു

വാട്‌സാപ്പ് നിശ്ചലമായി, പിന്നീട് പുന:സ്ഥാപിച്ചു

ഈ വര്‍ഷം മൂന്നാം തവണയാണ് വാട്ട്‌സാപ്പ് പണിമുടക്കുന്നത്

ന്യൂഡെല്‍ഹി: സെര്‍വര്‍ തകറാറിനെ തുടര്‍ന്ന് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ലോകവ്യാപകമായി വെള്ളിയാഴ്ച ഉച്ചയോടെ നിശ്ചലമായി. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ വാട്പ്പ് വഴി പങ്കുവെക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തകറാര്‍ പരിഹരിച്ച് വാട്‌സാപ്പ് പുനഃസ്ഥാപിച്ചു.

ഇന്ത്യയ്ക്ക് പുറമെ യുകെ, യുഎസ്, ജര്‍മനി, ശ്രീലങ്ക, സൗദി അറേബ്യ, ഫീലപ്പീന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതായാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററടക്കമുള്ള വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ആളുകള്‍ പങ്കുവെച്ചത്. ‘സേവനത്തിനു നിലവില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. എന്താണെന്നു പരിശോധിച്ചുവരികയാണ്. ഉടന്‍തന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പുന:സ്ഥാപിക്കാമെന്നു പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കള്‍ക്കു നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു’,വെന്ന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പില്‍ നോട്ടിഫിക്കേഷനായി കമ്പനി അറിയിച്ചു.

ഈ വര്‍ഷം മൂന്നാം തവണയാണ് ഇത്തരത്തില്‍ വാട്‌സ്ആപ്പ് പണിമുടക്കുന്നത്.കഴിഞ്ഞ സെപ്റ്റംബറില്‍ ആഗോളവ്യാപകമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു. മേയ് മാസത്തിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു.

Comments

comments

Categories: Slider, Top Stories