യുഎഇയുടെ ഖലീഫസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഉടന്‍

യുഎഇയുടെ ഖലീഫസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഉടന്‍

എംബിആര്‍എസ്‌സി വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ഖലീഫസാറ്റ്

ദുബായ്: മുഹമ്മദ് ബിന്‍ റഷീദ് സ്‌പേസ് സെന്ററിലെ(എംബിആര്‍എസ്‌സി) എന്‍ജിനിയര്‍മാര്‍ നിര്‍മിച്ച ആദ്യ പ്രാദേശിക ഉപഗ്രഹം, ഖലീഫസാറ്റിന്റെ സോളാര്‍ പാനല്‍ ഡിപ്ലോയ്‌മെന്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. 2018ല്‍ നടക്കുന്ന വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഖലീഫസാറ്റിന്റെ സോളാര്‍ പാനലുകള്‍ വിക്ഷേപണഘട്ടത്തില്‍ റോക്കറ്റിനകത്തു വച്ച് തുറക്കുകയില്ലെന്നും പരീക്ഷണം തെളിയിക്കുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എംബിആര്‍എസ്‌സി വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണ് ഖലീഫസാറ്റ്. യുഎയില്‍ എമിറേറ്റി എന്‍ജിനിയര്‍മാരുടെ സംഘം വികസിപ്പിക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണിത്. ഭൂമിയില്‍ നിന്ന് ഏകദേശം 613 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷം മാത്രമേ ഉയര്‍ന്ന തലത്തിലുള്ള വിശദമായ ചിത്രങ്ങള്‍ ഖലീഫസാറ്റിന് ലഭ്യമാക്കാന്‍ കഴിയൂ.

സാറ്റലൈറ്റ് നിര്‍മാണ മേഖല പ്രാദേശികവല്‍ക്കരിക്കുകയെന്ന തങ്ങളുടെ തന്ത്രത്തിന്റെ വിജയമാണ് ഖലീഫസാറ്റിന്റെ നിര്‍മാണത്തിലെ ഈ സുപ്രധാന ചുവടെന്ന് എംബിആര്‍എസ്‌സി ഡയറക്റ്റര്‍ ജനറല്‍ യൂസഫ് ഹമദ് അല്‍ ഷൈബാനി

സാറ്റലൈറ്റ് നിര്‍മാണ മേഖല പ്രാദേശികവല്‍ക്കരിക്കുകയെന്ന തങ്ങളുടെ തന്ത്രത്തിന്റെ വിജയമാണ് ഖലീഫസാറ്റിന്റെ നിര്‍മാണത്തിലെ ഈ സുപ്രധാന ചുവടെന്ന് എംബിആര്‍എസ്‌സി ഡയറക്റ്റര്‍ ജനറല്‍ യൂസഫ് ഹമദ് അല്‍ ഷൈബാനി പറഞ്ഞു. ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനും അതിനാവശ്യമായ പരീക്ഷണങ്ങള്‍ നടത്തുന്നതിനും ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ രാജ്യത്തുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഖലീഫസാറ്റ് ടീമിലെ എമിററ്റി എന്‍ജിനിയര്‍മാരുടെ കഴിവും വൈദഗ്ധ്യവും ഞങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. ലോകത്ത് ഇതേ വിഭാഗത്തിലുള്ള ഉപഗ്രഹങ്ങളില്‍ പ്രമുഖമാകാന്‍ സാധിക്കുന്ന പ്രത്യേകതകളും സാങ്കേതികതകളും ഖലീഫസാറ്റിനുണ്ട്-അല്‍ ഷൈബാനി വ്യക്തമാക്കി. അടുത്തഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അടുത്ത വര്‍ഷം ഉപഗ്രഹം വിക്ഷേപണത്തിന് തയാറാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണവും പരീക്ഷണ ഘട്ടങ്ങളും പൂര്‍ത്തിയായാല്‍ ഉപഗ്രഹം വിക്ഷേപണത്തിനായി ജപ്പാനിലേക്ക് അയയ്ക്കും.

Comments

comments

Categories: Arabia