ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ അവതരിപ്പിച്ചു

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ്‌ഷോറൂം വില 12.18 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ അവതരിപ്പിച്ചു. അബ്‌സൊലൂട്ട്, ഇന്‍ഡള്‍ജന്‍സ് എന്നീ രണ്ട് പാക്കേജുകളില്‍ ഹെക്‌സ ഡൗണ്‍ടൗണ്‍ ലഭിക്കും. 12.18 ലക്ഷം രൂപയിലാണ് (എക്‌സ്ഇ വേരിയന്റ്) ഹെക്‌സ ഡൗണ്‍ടൗണിന്റെ ഡെല്‍ഹി എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

കൂടുതല്‍ ആഡംബരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹെക്‌സ എസ്‌യുവിയുടെ ഡൗണ്‍ടൗണ്‍ എഡിഷനെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. സാധാരണ ടാറ്റ ഹെക്‌സയുടെ വില 11.72 ലക്ഷം രൂപ (എക്‌സ്ഇ 4*2 വേരിയന്റ്) മുതല്‍ 17.07 ലക്ഷം രൂപ (എക്‌സ്ടിഎ 4*2 വേരിയന്റ്) വരെയാണ്.

ഹെക്‌സ എസ്‌യുവിയുടെ അര്‍ബന്‍ എഡിഷന്‍ പുതിയൊരു ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു. സവിശേഷമായ ഓണ്‍-റോഡ്, ഓഫ്-റോഡ് കഴിവുകളാണ് ഹെക്‌സ എസ്‌യുവിയുടെ പ്രത്യേകത. ടാറ്റ മോട്ടോഴ്‌സിന്റെ തലവര മാറ്റിയെഴുതുന്നതായിരുന്നു ഹെക്‌സയുടെ പിറവി.

സാധാരണ ഹെക്‌സയേക്കാള്‍ പതിനഞ്ച് പുതിയ ഫീച്ചറുകളാണ് ഡൗണ്‍ടൗണ്‍ എഡിഷന്റെ പ്രത്യേകത

സാധാരണ ഹെക്‌സയേക്കാള്‍ പതിനഞ്ച് പുതിയ ഫീച്ചറുകളാണ് ഡൗണ്‍ടൗണ്‍ എഡിഷന്റെ പ്രത്യേകത. എക്‌സ്റ്റീരിയറിലെ അര്‍ബന്‍ ബ്രോണ്‍സ് കളറാണ് ഇവയില്‍ പ്രധാനം. ടാന്‍ ലെതര്‍ സീറ്റ് കവറുകള്‍, ഫ്രണ്ട് എന്‍ഡ്, സൈഡ്-സ്റ്റെപ്പുകള്‍, വിംഗ് മിററുകള്‍ എന്നിവയില്‍ ക്രോം (ക്രോം സ്യൂട്ട് പാക്ക്) എന്നിവ മറ്റ് സവിശേഷതകളാണ്.

വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 10.1 ഇഞ്ച് വലുപ്പമുള്ള ബ്ലോപന്‍ക്റ്റിന്റെ റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് യൂണിറ്റ്, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ (എച്ച്‌യുഡി), ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, പുതുതായി ഡിസൈന്‍ ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും എടുത്തുപറയത്തക്ക ഫീച്ചറുകളാണ്.

ഹെക്‌സ നേരത്തെതന്നെ ഫീച്ചറുകളാല്‍ സമൃദ്ധമായ എസ്‌യുവിയാണ്. പുതിയ ഫീച്ചറുകള്‍ എസ്‌യുവിയുടെ പ്രീമിയത്തം ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുന്നു. പരിമിതമായ എണ്ണം ഹെക്‌സ ഡൗണ്‍ടൗണ്‍ മാത്രമായിരിക്കും വിപണിയില്‍ ലഭിക്കുന്നത്.

Comments

comments

Categories: Auto