പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റ ലാഭത്തില്‍ 2% വര്‍ധനവ്

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റ ലാഭത്തില്‍ 2% വര്‍ധനവ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റ ലാഭം 2 ശതമാനം വര്‍ധിച്ച് 560.58 കോടി രൂപയായി. മുന്‍സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 549.36 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റ ലാഭം.

ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 3.49 ശതമാനം ഉയര്‍ന്ന് 4015.18 കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷം സമാനകാലയളവില്‍ 3879.85 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം. വരുമാന ഫലങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ 5.5 ശതമാനം ഉയര്‍ന്ന് 208.30 രൂപയിലെത്തി.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയാസ്തികള്‍ സെപ്റ്റംബര്‍ 30 വരെ 13.31 ശതമാനമാണ്. 2017 ജൂണ്‍ 30ല്‍ മൊത്തം നിഷ്‌ക്രിയാസ്തികള്‍ 13.66 ശതമാനം ആയിരുന്നു.അറ്റ നിഷ്‌ക്രിയാസ്തികളുടെ തോത് 8.44 ശതമാനമായി കുറഞ്ഞു. ജൂണ്‍ പാദത്തിലിത് 8.67 ശതമാനമായിരുന്നു.

Comments

comments

Categories: Slider, Top Stories