Archive

Back to homepage
Tech

ലോജിസ്റ്റിക്‌സിനായി ആര്‍മിക്ക് പുതിയ സോഫ്റ്റ്‌വെയര്‍

ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം ഇന്ത്യന്‍ സൈന്യം അവതരിപ്പിച്ചു. കൂടുതല്‍ വേഗത്തിലും കൃത്യതയിലും സുതാര്യമായും ചരക്കു നീക്കം സാധ്യമാക്കാന്‍ ഈ സോഫ്റ്റ് വെയറിന് സാധിക്കും. ടിസിഎസുമായി ചേര്‍ന്നാണ് സേനയുടെ സോഫ്റ്റ്‌വെയര്‍ സെന്റര്‍ ഇത് വികസിപ്പിച്ചെടുത്തത്.

More

ഡെല്‍ഹിയിലെ അന്തരീക്ഷം അല്‍പ്പം മെച്ചപ്പെട്ടു

ദീപാവലിക്കു ശേഷം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിട്ടിരുന്ന രാജ്യ തലസ്ഥാനമേഖലയിലെ അന്തരീക്ഷം അല്‍പ്പം മെച്ചപ്പെട്ടതായി നിരീക്ഷണം. വീശിയടിച്ചിരുന്ന കാറ്റിന്റെ ദിശമാറിയതും അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതുമാണ് ഇതിനു കാരണം. എങ്കിലും പൊതുവില്‍ ഇപ്പോഴും ഏറെ പരിതാപകരമായ അവസ്ഥയിലാണ് ഡെല്‍ഹിയിലെ വായു ഉള്ളത്.  

Tech

റെഡ്മി വൈ 1 ഇന്ത്യന്‍ വിപണിയില്‍

ഷഓമിയുടെ റെഡ്മി വൈ 1, റെഡ്മി വൈ 1 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി വൈ1ന് 8999 രൂപയും 4ജി റാം വേരിയന്റിന് 10,999 രൂപയുമാണ് വില. 2ജിബി റാം, 16 ജിബി

Tech

വാട്ട്‌സാപ്പിന്റെ ഫേക്ക് വേര്‍ഷന്‍

വാട്ട്‌സാപ്പിന്റെ വ്യാജവും അപകടകരവുമായ ഒരു പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടു. അപ്‌ഡേറ്റ് വാട്ട്‌സാപ്പ് മെസഞ്ചര്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്റെ ഡെവലപ്പറായി നല്‍കിയിരിക്കുന്നത് വാട്ട്‌സാപ്പ് ഇന്‍ക് എന്ന പേരാണ്. യഥാര്‍ത്ഥ വാട്ട്‌സാപ്പിന് നിലവില്‍ ഒരു ബില്യണിലധികം ഡൗണ്‍ലോഡുകളാണ് ഉള്ളത്.

Business & Economy

ഇന്ത്യയില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കാര്‍ഗില്‍ കമ്പനി

ന്യൂഡെല്‍ഹി: അമേരിക്കയിലെ പ്രമുഖ ഭക്ഷ്യ കമ്പനിയായ കാര്‍ഗില്‍ ഇന്ത്യയില്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപ (240 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക് മേഖല സിഇഒ

Tech

എഐ നീക്കത്തില്‍ ആപ്പിളിനെ പിന്തള്ളി ഗൂഗിളും ആമസോണും

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) മേഖലയില്‍ ഗൂഗിളിനേക്കാളും ആമസോണിനേക്കാളും പിന്നിലാണ് ആപ്പിളെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട്. ആമസോണും, ഗൂഗിളും എഐ പശ്ചാത്തലം വേഗത്തില്‍ നിര്‍മിക്കുന്നത് പോലെ ആപ്പിള്‍ തങ്ങളുടെ നിക്ഷേപവും ശ്രദ്ധയും അടിയന്തരമായി എഐ ടെക്‌നോളജികളിലേക്ക് മാറ്റണമെന്നാണ് നോര്‍ത്ത്ഈസ്‌റ്റേണ്‍ സര്‍വകലാശാലയിലെ കെല്ലോഗ് സ്‌കൂള്‍

More

വന്‍കിട കമ്പനികള്‍ അധികം തൊഴിലുകള്‍ സൃഷ്ടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ വന്‍ കമ്പനികളൊന്നും വേണ്ടത്ര തൊഴില്‍ സൃഷ്ടി നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വന്‍കിട കമ്പനികളുടെ മൂലധന ചെലവിടലിലുണ്ടായ വര്‍ധന 10 ലക്ഷം കോടി രൂപയ്ക്കടുത്താണ്. എന്നാല്‍ ഇക്കാലയളവില്‍ ഈ കമ്പനികള്‍ സൃഷ്ടിച്ച

Tech

ഇന്ത്യയിലെ 5ജി മുന്നൊരുക്കങ്ങളുടെ ഭാഗമാകാന്‍ ഹ്വാവെയ്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യയിലെ ഗവേഷണ-പരീക്ഷണ പദ്ധതികളുടെ ഭാഗമാകാന്‍ ചൈനീസ് ടെലികോം വമ്പനായ ഹ്വാവെയ് ഒരുങ്ങുന്നു. 5ജി സാങ്കേതികവിദ്യാ സേവനങ്ങളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാരുമായി ഹ്വാവെയ് ചര്‍ച്ചകള്‍ നടത്തി വരികയാണ്. റിലയന്‍സ് ജിയോയുടെ ഉടന്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന

More

മൊബില്‍-ആധാര്‍ ബന്ധിപ്പിക്കല്‍ ഫെബ്രുവരി 6നകം വേണമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബീല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബീല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ പുതിയ ബാങ്ക് എക്കൗണ്ടുകള്‍ തുറക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അഡ്വ.

More

കാര്‍മിഷേല്‍ പദ്ധതിക്ക് ചൈനീസ് കമ്പനിയില്‍ നിന്നും ധനസഹായം തേടി അദാനി

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയിലെ വിവാദമായ കല്‍ക്കരി ഖനന പദ്ധതിയുടെ നടത്തിപ്പിന് ധനസഹായം ലഭ്യമാക്കാന്‍ ചൈന മെഷിനറി എന്‍ജിനിയറിംഗ് കോര്‍പ് (സിഎംഇസി) എന്ന കമ്പനിയുമായി അദാനി എന്റര്‍പ്രൈസസ് ചര്‍ച്ചയില്‍. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തെ കാര്‍മിഷേല്‍ ഖനന പദ്ധതിക്ക് 4 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് ചെലവു

Auto

ടാറ്റ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ ഹെക്‌സ ഡൗണ്‍ടൗണ്‍ അര്‍ബന്‍ എഡിഷന്‍ അവതരിപ്പിച്ചു. അബ്‌സൊലൂട്ട്, ഇന്‍ഡള്‍ജന്‍സ് എന്നീ രണ്ട് പാക്കേജുകളില്‍ ഹെക്‌സ ഡൗണ്‍ടൗണ്‍ ലഭിക്കും. 12.18 ലക്ഷം രൂപയിലാണ് (എക്‌സ്ഇ വേരിയന്റ്) ഹെക്‌സ ഡൗണ്‍ടൗണിന്റെ ഡെല്‍ഹി എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Auto

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വില്‍പ്പന ഉഷാറാകും

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 40 ശതമാനത്തോളം വര്‍ധിക്കും. 35,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരിക്കും ഈ വില്‍പ്പനയില്‍ മുന്നിട്ടുനില്‍ക്കുന്നത്. 31,000 യൂണിറ്റ്. ഇലക്ട്രിക് കാറുകളുടെ

Business & Economy

സൊമാറ്റോ സ്വിഗ്ഗിയുമായി ചര്‍ച്ചയില്‍

ബെംഗളൂരു : ഭക്ഷ്യ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ ലയനത്തിനായി തങ്ങളുടെ എതിരാളികളായ സ്വിഗ്ഗിയുമായി ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. ലയനം സംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദേശം ഒരു കരാറില്‍ അവസാനിക്കാന്‍ ഇടയില്ലെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുരുഗ്രാം ആസ്ഥാനമാക്കിയ സൊമാറ്റോ

More

ഒക്‌റ്റോബറില്‍ നടന്നത് 77 ദശലക്ഷം ഇടപാടുകള്‍

മുംബൈ: ഒക്‌റ്റോബര്‍ മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊമോട്ട് ചെയ്യുന്ന അതിവേഗ പേമെന്റ് സംവിധാനമായ യുപിഐ വഴി നടന്ന ഇടപാടുകളില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 100 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍. യുപിഐയെ കൈകാര്യ ചെയ്യുന്ന നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ്

More

ഇന്ത്യയില്‍ പേമെന്റ് സേവനവുമായി പേപാല്‍

മുംബൈ: ആഗോള ഡിജിറ്റല്‍ പേമെന്റ്‌സ് കമ്പനിയായ പേപാല്‍ അടുത്ത ആഴ്ച്ച മുതല്‍ ഇന്ത്യയില്‍ ആഭ്യന്തര പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്നു. പുതിയ സേവനം ആരംഭിക്കുന്നതിനിനോടനുബന്ധിച്ച് രാജ്യത്തെ ഒരു ഡസനോളം കച്ചവടക്കാരുമായി കമ്പനി സഹകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ വിദേശത്തേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്ന ചെറിയ