ബോള്‍ഡ് സ്‌റ്റൈലിംഗുമായി മിറ്റ്‌സുബിഷിയുടെ ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റ്

ബോള്‍ഡ് സ്‌റ്റൈലിംഗുമായി മിറ്റ്‌സുബിഷിയുടെ ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റ്

ഇലക്ട്രിക് എസ്‌യുവിയാണ് മിറ്റ്‌സുബിഷി ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റ്

ടോക്കിയോ : മിറ്റ്‌സുബിഷി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇ-ഇവൊലൂഷന്‍, ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കണ്‍സെപ്റ്റുകളിലൊന്നായി. മിറ്റ്‌സുബിഷി എന്ന ജാപ്പനീസ് കമ്പനിയെ സംബന്ധിച്ച് അതിന്റെ ഓട്ടോമൊബീല്‍ രംഗത്തെ വികാസപരിണാമങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇ-ഇവൊലൂഷന്‍ എന്ന മനോഹര കണ്‍സെപ്റ്റ്. പഴയ ഇവൊലൂഷനുകള്‍ റാലികള്‍ ലക്ഷ്യമാക്കി നിര്‍മ്മിച്ച 4-ഡോര്‍ പെര്‍ഫോമന്‍സ് സെഡാന്‍ ആയിരുന്നെങ്കില്‍ മിറ്റ്‌സുബിഷി ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റ് ഒരു എസ്‌യുവിയാണ്. തീര്‍ച്ചയായും ഒരു ഇലക്ട്രിക് വാഹനം.

ബോള്‍ഡ് സ്‌റ്റൈലിംഗിന്റെ മനോഹാരിതയാണ് ഈ ഫ്യൂച്ചറിസ്റ്റിക് ലുക്കിംഗ് എസ്‌യുവിയെ ഇത്രയധികം അഭിമാനിയാക്കുന്നത്. നിലവിലെ ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഡൈനാമിക് ഷീല്‍ഡ് ഗ്രില്ലാണ് ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നത്. വിന്‍ഡ്ഷീല്‍ഡും കൂപ്പെയ്ക്ക് സമാനമായ റൂഫ്‌ലൈനും സ്‌പോര്‍ടിനെസ് വര്‍ധിപ്പിക്കുന്നു. നാല് ചക്രങ്ങളിലും കുതിച്ചുപായാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന വാഹനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് കാറിന്റെ സ്റ്റാന്‍സ്, ചരിഞ്ഞ റൂഫ്‌ലൈന്‍ എന്നിവ. ഹൈ-പെര്‍ഫോമന്‍സ് ക്രോസ്-കണ്‍ട്രി ടൂററിന്റെ എജിലിറ്റിയാണ് പുതിയ ഇവൊ പ്രകടിപ്പിക്കുന്നത്.

ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡൈനാമിക് ഷീല്‍ഡ് ഗ്രില്ല് നിര്‍മ്മിച്ചിരിക്കുന്നത്

ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റിന്റെ ഇന്റീരിയറില്‍ വീതിയേറിയ ഇന്‍ഫോടെയ്ന്‍മെന്റ് ആന്‍ഡ് നാവിഗേഷന്‍ സ്‌ക്രീന്‍, എക്‌സ്റ്റീരിയറിലെ കാമറകളില്‍നിന്നുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിന് രണ്ട് ചെറിയ ഡിജിറ്റല്‍ ഡിസ്‌പ്ലേ എന്നിവ കാണാം. റിയര്‍ വ്യൂ മിററുകള്‍ക്ക് പകരമാണ് എക്സ്റ്റീരിയറില്‍ കാമറ നല്‍കിയിരിക്കുന്നത്. റെക്റ്റാംഗുലര്‍ സ്റ്റിയറിംഗ് വീല്‍ വളരെ സ്‌പോര്‍ടിയാണ്.

മൂന്ന് മോട്ടോറുകളാണ് ഇ-ഇവൊലൂഷന് കരുത്ത് പകരുന്നത്. മിറ്റ്‌സുബിഷിയുടെ സൂപ്പര്‍ ഓള്‍-വീല്‍ കണ്‍ട്രോള്‍ (എസ്-എഡബ്ല്യുസി) ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം, ആക്റ്റീവ് യോ കണ്‍ട്രോള്‍ (എവൈസി), ടോര്‍ക്ക് വെക്റ്ററിംഗ് എന്നിവ ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റിന്റെ ഫീച്ചറുകളാണ്. കൂടാതെ, ക്രോസ്ഓവറിന് ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പവര്‍ മാറ്റം വരുത്താന്‍ ഈ കണ്‍സെപ്റ്റിന് കഴിയും.

Comments

comments

Categories: Auto