ഹവാന അക്വാപാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തുറക്കും

ഹവാന അക്വാപാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തുറക്കും

വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് പുതിയ വാട്ടര്‍ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്

ദൊഫാര്‍: ഈ വര്‍ഷം ആവസാനത്തോടെ ദൊഫാറില്‍ പുതിയ വാട്ടര്‍ പാര്‍ക്ക് തുറക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നസീര്‍ ഹമദ് അല്‍ മഹ്‌റിസി. സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രധാന ആകര്‍ഷണമാകും ഹവാന അക്വ പാര്‍ക്കെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

വാട്ടര്‍ സ്ലൈഡ്‌സ്, ലഷര്‍ പൂള്‍, ടോഡ്‌ലേഴ്‌സ് പൂള്‍, പൂള്‍ ഫ്രണ്ട് കാബിന്‍സ്, സ്ലൈഡിംഗ് സ്വിമ്മിംഗ് പൂള്‍സ്, വേവ് പൂള്‍സ്, മെയ്ന്‍ ടവര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാര്‍ക്ക്.

65,000 സ്വകയര്‍ മീറ്ററിലുള്ള പാര്‍ക്കില്‍ ഫുഡ് കോര്‍ട്ട്, റീട്ടെയ്ല്‍ ഷോപ്പിംഗ് ഏരിയ, വിശാലമായ പാര്‍ക്കിംഗ് ഏരിയ എന്നിവയും ഉണ്ടാകും. ഹവാന സലാലയുടെ ഫസ്റ്റ് ക്ലാസ് ടൂറിസം പ്രൊജക്റ്റിലെ വിനോദ സൗകര്യങ്ങളില്‍ മികച്ച കൂട്ടിച്ചേര്‍ക്കലാകും അക്വാ പാര്‍ക്കെന്ന് അല്‍ മഹ്‌റിസി പറയുന്നു. സുല്‍ത്താനേറ്റിലെ ടൂറിസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും, വിനോദസഞ്ചാര മേഖലയിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സ്വകാര്യ മേഖലയുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സലാലയെ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹവാന അക്വാ പാര്‍ക്കില്‍ നിരവധി ആകര്‍ഷകമായ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്ന് ഒമാനിലെ പ്രമുഖ ടൂറിസം ഡെവലപ്പറായ മുറിയയുടെ സിഇഒ അഹമ്മദ് ഡാബൂസ്

ഈ വിജയകരമായ തന്ത്രത്തിന്റെ ഫലമായി സമീപഭാവിയില്‍ കൂടുതല്‍ ആവേശകരമായ പദ്ധതികള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സലാലയെ അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹവാന അക്വാ പാര്‍ക്കില്‍ നിരവധി ആകര്‍ഷകമായ പദ്ധതികക്ക് രൂപം നല്‍കുന്നുണ്ടെന്ന് ഒമാനിലെ പ്രമുഖ ടൂറിസം ഡെവലപ്പറായ മുറിയയുടെ സിഇഒ അഹമ്മദ് ഡാബൂസ് പറഞ്ഞു. ദൊഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഹോട്ടല്‍ ശൃംഖലകള്‍ വ്യാപിപ്പിക്കുന്നതടക്കമുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

900 ഹോട്ടല്‍ റൂമുകളുള്ള ഹവാന സലാലയില്‍ റൊടാന റിസോട്ട്, ഫനാര്‍ ഹോട്ടല്‍ ആന്‍ഡ് റസിഡെന്‍സ്, ജുവേരിയ ബൊട്ടിക് ഹോട്ടല്‍, സോളി ലോഡ്ജ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 170 ബെര്‍ത്ത് ഉള്ള സൂപ്പര്‍ യാട്ട് മറീന, റെസ്റ്ററന്റ്, കഫേകള്‍, തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

Comments

comments

Categories: Arabia