സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിംഗ് ജനുവരി മുതല്‍ നിര്‍ബന്ധമാക്കും

സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിംഗ് ജനുവരി മുതല്‍ നിര്‍ബന്ധമാക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ സ്വര്‍ണ മാറ്റ് ഉറപ്പാക്കുന്നതിനൊപ്പം ഹാള്‍മാര്‍ക്കിംഗും നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. ‘നിലവില്‍ വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ നിലവാരത്തെ സംബന്ധിച്ച് ആളുകള്‍ക്ക് വ്യക്തതയില്ല.സ്വര്‍ണ്ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്.ജനുവരിയോടെ ഇത് നടപ്പിലാക്കും’, പാസ്വാന്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

ചില ജുവലറികള്‍ ബിഐഎസ് മാര്‍ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ആഭരണത്തിന്റെ ഗുണമേന്മയേക്കുറിച്ച് വേണ്ടത്ര അവബോധം അത് ഉപയോക്താക്കളില്‍ സൃഷ്ടിക്കുന്നില്ല.നിര്‍ദ്ദിഷ്ട നിയമപ്രകാരം ഹാള്‍മാര്‍ക്കിനൊപ്പം ആഭരണത്തിന്റെ മാറ്റും രേഖപ്പെടുത്തണം. 14 കാരറ്റ്,18 കാരറ്റ്, 22 കാരറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ആഭരണത്തിന്റെ മാറ്റ് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories

Related Articles